image

27 March 2024 6:57 AM GMT

Policy

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിനെതിരെ ഇഡി

MyFin Desk

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിനെതിരെ ഇഡി
X

Summary

  • സിംഗാളും കൂട്ടാളികളും ചേര്‍ന്ന് വിദേശത്ത് കമ്പനികള്‍ സ്ഥാപിച്ചെന്നും ആരോപണമുണ്ട്.
  • തട്ടിപ്പുകളെല്ലാം വ്യാജ രേഖ ഉപയോഗിച്ച്
  • മുന്‍ പ്രമോട്ടര്‍മാര്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് ലെറ്റര്‍ വഴിയാണ് തട്ടിപ്പുകളേറെയുമെന്ന് ആരോപണം


ഫണ്ട് ദുരുപയോഗത്തെ തുടര്‍ന്ന ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) നിരീക്ഷണത്തില്‍. മുന്‍ പ്രമോട്ടര്‍മാരായ ബ്രിജ് ഭൂഷണ്‍ സിംഗാള്‍, നീരജ് സിംഗാള്‍ കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാങ്ക് വായ്പ തുക വകമാറ്റിയത് സംബന്ധിച്ചാണ് ഇഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തികളും കമ്പനികളും മുഖേനയാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം.

ഫണ്ട് തട്ടിയെടുക്കാന്‍ നീരജ് സിംഗല്‍ എട്ട് കമ്പനികളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പുതിയ അനുബന്ധ കുറ്റപത്രത്തോടെ കേസിലെ പ്രതികളുടെ എണ്ണം 156 ആയി. ബ്രിജ് ഭൂഷന്റെ മകനേയും മകളേയും മരുമകനേയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷണില്‍ നിന്നും നീരജ് സിംഗലില്‍ നിന്നും 91.93 കോടി രൂപയാണ് മൂവരും കൈപ്പറ്റിയിരിക്കുന്നത്. ഇതില്‍ 80.8 കോടി രൂപ ഭൂഷണ്‍ സ്റ്റീലിന്റെ ഖജനാവില്‍ നിന്ന് വകമാറ്റിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റ ഭാഗമായി ഇക്കഴിഞ്ഞ ജനുവരി മുതല്‍ 18 പേരെയാണ് ഇഡി ചോദ്യം ചെയ്തത്. ഇതില്‍ 3 പേര്‍ ബ്രിജ് ഭൂഷന്റെ ബന്ധുക്കളാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ( പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം ഇഡി അന്വേഷണം. ഡെല്‍ഹിയിലെ ഗ്രൈറ്റര്‍ കൈലാഷ് II ലെ നീരജ് സിംഗാളിന്റെ വസതയിയില്‍ നിന്ന് മെഴ്സിഡസ് മെയ്ബാക്ക് എസ് -500, മെഴ്സിഡസ് ബെന്‍സ്, മെഴ്സിഡസ് ബെന്‍സ് എസ് 350 സിഡിഐ എന്നിവയും ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്.

ഭൂഷണ്‍ സ്റ്റീലില്‍ നിന്നും സഹോദര സ്ഥാപനമായ ഭൂഷണ്‍ ഏവിഷേഷനിലേക്ക് 1.9 കോടി രൂപ വകമാറ്റിയാണ് മേഴ്‌സിഡസ് മെയ്ബാക്ക് എസ് 500 വാങ്ങിയതെന്നാണ് ഇഡി ആരോപിക്കുന്നത്.

ബ്രിജ് ഭൂഷണ്‍ സിംഗാളും നീരജ് സിംഗാളും 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എല്ലില്‍ നിന്ന് 37 കോടി രൂപ തട്ടിയെടുക്കുകയും പങ്കാളിത്ത സ്ഥാപനത്തിന്റെ പേരില്‍ സ്വത്ത് വാങ്ങുകയും ചെയ്തുവെന്നും ഇഡി ആരോപിക്കുന്നു. ബിഎസ്എല്ലില്‍ നിന്ന് പണം തട്ടിയെടുത്തതിന് ശേഷം സമാനമായ ഒന്നിലധികം ആസ്തികള്‍ ഇവര്‍ സ്വന്തമാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.