30 Sept 2023 2:24 AM
ആഭ്യന്തര ക്രൂഡിന്‍റെ വിന്‍ഡ്‍ഫാള്‍ നികുതി കൂട്ടി; ഡീസലിന്‍റെ കയറ്റുമതി ലെവിയില്‍ കുറവ്
MyFin Desk
Summary
വിമാന ഇന്ധനത്തിന്‍റെ തീരുവയും കുറച്ചു
ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (എസ്എഇഡി) ടണ്ണിന് 12,100 രൂപയായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. സെപ്റ്റംബർ 30 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ സെപ്തംബർ 15ന് നടന്ന അവലോകന യോഗത്തിന് ശേഷം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 10,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുന്നത്.
കൂടാതെ, ഡീസൽ കയറ്റുമതിയുടെ എസ്എഇഡി അഥവാ തീരുവ ലിറ്ററിന് 5.50 രൂപയിൽ നിന്ന് 5 രൂപയായി കുറയ്ക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
ജെറ്റ് ഫ്യൂവൽ അഥവാ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്‍റെ (എടിഎഫ്) തീരുവ ശനിയാഴ്ച മുതൽ ലിറ്ററിന് 3.5 രൂപയിൽ നിന്ന് 2.5 രൂപയായി കുറയും. പെട്രോളിന്മേലുള്ള എസ്എഇഡി പൂജ്യമായി തുടരും. 2022 ജൂലൈ 1 നാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്‍ഫാള്‍ നികുതി ഏർപ്പെടുത്തിയത്.