27 Dec 2023 2:56 PM IST
Summary
- ഐടി ചട്ടങ്ങളിലെ ഭേദഗതിയും പരിഗണനയില്‍
- വരും ആഴ്ചകളിൽ പ്ലാറ്റ്‍ഫോമുകളി നിരീക്ഷണം ശക്തമാക്കും
- ഡീപ്ഫേക്ക് വിഡിയോകള്‍ വലിയ തോതില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി
ഡീഫ് ഫേക്ക് ഉള്ളടക്കങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐടി ചട്ടങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിവിധ പ്ലാറ്റ്‍ഫോമുകള്‍ക്ക് ഇതു സംബന്ധിച്ച സന്ദേശം അയച്ചിട്ടുണ്ട് .
ഐടി ചട്ടങ്ങള്‍ അനുസരിച്ച് നിരോധിത ഉള്ളടക്കങ്ങള്‍ ഏതെല്ലാമാണെന്ന് പ്ലാറ്റ്‍ഫോമുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. ഏതെല്ലാം ഉള്ളടക്കങ്ങളാണ് നിയമ നടപടിക്ക് ഇടയാക്കുക എന്നും ഉപയോക്താക്കളെ അറിയിക്കണം. ഇത് കര്‍ക്കശമായി പാലിക്കുന്നത് ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.
ഇതിനായി വരും ആഴ്ചകളിൽ ഐടി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സൂക്ഷ്മമായി നിരീക്ഷണം നടത്തും. നിയമ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പിന്തുടരുമെന്നും പ്ലാറ്റ്‌ഫോമുകളെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഐടി നിയമങ്ങളില്‍ കൂടുതൽ ഭേദഗതികൾ വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു
നിരവധി ഡീപ്ഫേക്ക് വിഡിയോകള്‍ വലിയ തോതില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്. ഡീപ്ഫേക്ക് ഉള്ളടക്കങ്ങള്‍ വലിയ വെല്ലുവിളിയാണെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം ഗര്‍ബ നൃത്തം കളിക്കുന്ന രീതിയില്‍ തയാറാക്കപ്പെട്ട ഡീപ് ഫേക്ക് വീഡിയോ വൈറലായ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.