image

26 Nov 2023 9:09 AM GMT

Policy

എസ്എംഇ-കളെ മെയിന്‍ ബോര്‍ഡിലേക്ക് മാറ്റാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ബിഎസ്ഇ

MyFin Desk

bse with new guidelines to move sme to main board
X

Summary

എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും പുതുക്കി


എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്‍റ്റ് ചെയ്യപ്പെട്ടിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രധാന ബോർഡിലേക്ക് മാറുന്നതിനായി ബിഎസ്ഇ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച്, മെയിന്‍ ബോര്‍ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന കമ്പനിക്ക് കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 15 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം.

മെയിന്‍ ബോര്‍ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന കമ്പനി കുറഞ്ഞത് മൂന്ന് വർഷത്തേക്ക് എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാകണം. കൂടാതെ, മെയിന്‍ ബോർഡിലേക്ക് മാറുന്നതിന് മുമ്പ് അവർക്ക് 250 പൊതു ഓഹരി ഉടമകളെങ്കിലും ഉണ്ടായിരിക്കണം.

തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിലെങ്കിലും പോസിറ്റീവ് പ്രവർത്തന ലാഭം ഉണ്ടായിരിക്കണം, കൂടാതെ മെയിന്ൻ‍ ബോര്‍ഡിലേക്ക് മാറാന്‍ അപേക്ഷ നൽകുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള പോസിറ്റീവ് ലാഭം ഉണ്ടായിരിക്കണം.

കൂടാതെ, അപേക്ഷകന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനം 10 കോടി രൂപയിൽ കൂടുതലും വിപണി മൂലധനം കുറഞ്ഞത് 25 കോടി രൂപയും ആയിരിക്കണം.

നടപടി നേരിട്ടിട്ടുണ്ടാകരുത്.

മറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം, അപേക്ഷക കമ്പനിക്കെതിരേ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എന്‍സിഎല്‍ടി) അംഗീകരിച്ച ഒരു വിൻ‌ഡിംഗ്-അപ്പ് ഹർജിയും ഉണ്ടായിരിക്കരുത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷങ്ങള്‍ക്കിടെ, എസ്‍എംഇക്കെതിരെയോ അതിന്‍റെ പ്രൊമോട്ടര്‍മാര്‍ക്കെതിരെയോ ട്രേഡിംഗ് താൽക്കാലികമായി നിർത്തിവെക്കുന്നതു പോലുള്ള റെഗുലേറ്ററി നടപടികളൊന്നും ഉണ്ടായിട്ടുണ്ടാകാന്‍ പാടില്ല

കൂടാതെ, അപേക്ഷക കമ്പനിയെയും അതിന്റെ പ്രൊമോട്ടർമാരെയും അതിന്റെ അനുബന്ധ സ്ഥാപനത്തെയും ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി ഡീബാർ ചെയ്തിട്ടുള്ളതാകാന്‍ പാടില്ല.

എസ്എംഇ ലിസ്‍റ്റിംഗിന്‍റെ യോഗ്യതയും പുതുക്കി

എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും ബിഎസ്ഇ പുതുക്കിയിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിഎസ്ഇ അറിയിച്ചു. ഇന്നുവരെ, 464 കമ്പനികൾ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ 181 എണ്ണം പ്രധാന ബോർഡിലേക്ക് മൈഗ്രേറ്റ് ചെയ്തുവെന്ന് പ്ലാറ്റ്ഫോം ഡാറ്റ കാണിക്കുന്നു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പൊതു നിക്ഷേപകരില്‍ നിന്ന് സമാഹരണം സാധ്യമാക്കുന്നതിനായി ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും 2012 മാർച്ചിലാണ് എസ്എംഇകൾക്കായി പ്രത്യേകം പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചത്.