image

21 Jun 2022 1:10 AM GMT

Policy

ഭയം വേണ്ട, എല്‍ഐസി ഓഹരി 29 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് ജെപി മോര്‍ഗന്‍

MyFin Desk

ഭയം വേണ്ട, എല്‍ഐസി ഓഹരി 29 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് ജെപി മോര്‍ഗന്‍
X

Summary

  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ തിരിച്ചു കയറാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും തിങ്കളാഴ്ച വില വീണ്ടും ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ എല്‍ഐസി യുടെ ഓഹരിയില്‍ നിലവിലെ വിലതകര്‍ച്ചക്കു ശേഷവും വലിയ പ്രതീക്ഷയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന് ഉള്ളത്. ആഭ്യന്തര ലൈഫ് ഇന്‍ഷുറന്‍സ് വിപണിയിലെ ഏറ്റവും വലിയ വിഹിതവും, ശക്തമായ ബിസ്സിനസ്സ് പോര്‍ട്ട് ഫോളിയോയും, വളരെ മികച്ച വളര്‍ച്ചാ വീക്ഷണവും ഉണ്ടായിരുന്നുവെങ്കിലും വിപണിയിലെത്തിയപ്പോള്‍ നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ച വെക്കുന്നതില്‍ കമ്പനി […]


ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ തിരിച്ചു കയറാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും തിങ്കളാഴ്ച വില വീണ്ടും ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ എല്‍ഐസി യുടെ ഓഹരിയില്‍ നിലവിലെ വിലതകര്‍ച്ചക്കു ശേഷവും വലിയ പ്രതീക്ഷയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന് ഉള്ളത്. ആഭ്യന്തര ലൈഫ് ഇന്‍ഷുറന്‍സ് വിപണിയിലെ ഏറ്റവും വലിയ വിഹിതവും, ശക്തമായ ബിസ്സിനസ്സ് പോര്‍ട്ട് ഫോളിയോയും, വളരെ മികച്ച വളര്‍ച്ചാ വീക്ഷണവും ഉണ്ടായിരുന്നുവെങ്കിലും വിപണിയിലെത്തിയപ്പോള്‍ നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ച വെക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടിരുന്നു. ലിസ്റ്റ് ചെയ്ത മാസം മുതല്‍ കനത്ത വില്പന സമ്മര്‍ദ്ദത്തിലാണ് ഓഹരി.

നഷ്ടത്തിലായ ഓഹരി തിങ്കളാഴ്ച വീണ്ടും 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 650 രൂപയിലെത്തി. ഇഷ്യൂ വിലയായ 949 രൂപയില്‍ നിന്നും ഈ വിലയിലയിലേക്കെത്തുമ്പോള്‍ നിക്ഷേപകരുടെ മൂന്നിലൊന്നു സമ്പത്താണ് നഷ്ടമാക്കിയത്. എങ്കിലും ജെ പി മോര്‍ഗന്‍ എല്‍ ഐ സിയുടെ ഓഹരിക്കു 'ഓവര്‍ വെയ്റ്റ്' റേറ്റിംഗ് നല്‍കികൊണ്ട് അതിന്റെ ടാര്‍ഗറ്റ് പ്രൈസ് 840 രൂപയായി നിശ്ചയിചിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ നിന്നും 29 ശതമാനം വര്‍ധിക്കാനുള്ള ശേഷി ഓഹരിക്കുണ്ടെന്നു മോര്‍ഗന്‍ നിര്‍ദേശിക്കുന്നു. എങ്കിലും ഇത് കമ്പനിയുടെ ഇഷ്യൂ വിലയില്‍ നിന്നും 12 ശതമാനം താഴ്ചയിലാണ്.

ലിസ്റ്റിംഗിന് ശേഷം കുത്തനെയുള്ള വിലയിടിവ് കാണിക്കുന്നത് കമ്പനിയുടെ ഓഹരിക്കു തെറ്റായ വിലയാണ് വിപണി നല്‍കുന്നതെന്നാണ്,'ജെ.പി മോര്‍ഗന്‍ വ്യക്തമാക്കി. ഇതുവരെ ഐപിഒ വിലയില്‍ നിന്നും 32 ശതമാനം ഇടിവാണ് ഓഹരിക്കു ഉണ്ടായത്. സര്‍ക്കാര്‍ അതിന്റെ 3.5 ശതമാനം ഓഹരികള്‍ 20,554 കോടി രൂപയ്ക്ക് വിറ്റതിനാല്‍ ഇന്ത്യന്‍ പ്രാഥമിക വിപണികളിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസി. നിലവിലെ പ്രകടനത്തില്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, ക്ഷമയോടെ ഇരിക്കണമെന്നും എല്‍ഐസിയുടെ ചെയര്‍മാന്‍ എം.ആര്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.