10 Jan 2022 1:19 AM GMT
Summary
ഗൂഗിളിലോ സാമൂഹിക മാധ്യമങ്ങളിലോ ചില വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കോപ്പിറൈറ്റ് (പകര്‍പ്പവകാശം) ഉള്ളതാണോ എന്നു ശ്രദ്ധിക്കണമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ചില ഫോട്ടോയ്ക്ക് മുകളില്‍ സ്ഥാപനങ്ങളുടെ പേരില്‍ ഒക്കെ R എന്ന അക്ഷരം കറുത്ത വൃത്തത്തിനുള്ളില്‍ എഴുതിയത് ശ്രദ്ധിച്ചിട്ടുണ്ടോ?. അതിനര്‍ഥം ഈ വിവരങ്ങള്‍ പകര്‍പ്പവകാശം ഉള്ളവയാണെന്നാണ്. മറ്റൊരു സഥലത്തോ സാഹചര്യത്തിലോ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുകള്‍ ഉണ്ട്. ഉപയോഗിച്ച് കഴിഞ്ഞാല്‍ ആ വ്യക്തിയോ സ്ഥാപനമോ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുന്നു. ഉടമയുടെ ഭൗതിക സ്വത്തവകാശത്തിന്റെ (ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) നിയമപരമായ […]
ഗൂഗിളിലോ സാമൂഹിക മാധ്യമങ്ങളിലോ ചില വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കോപ്പിറൈറ്റ് (പകര്‍പ്പവകാശം) ഉള്ളതാണോ എന്നു ശ്രദ്ധിക്കണമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ചില ഫോട്ടോയ്ക്ക് മുകളില്‍ സ്ഥാപനങ്ങളുടെ പേരില്‍ ഒക്കെ R എന്ന അക്ഷരം കറുത്ത വൃത്തത്തിനുള്ളില്‍ എഴുതിയത് ശ്രദ്ധിച്ചിട്ടുണ്ടോ?. അതിനര്‍ഥം ഈ വിവരങ്ങള്‍ പകര്‍പ്പവകാശം ഉള്ളവയാണെന്നാണ്. മറ്റൊരു സഥലത്തോ സാഹചര്യത്തിലോ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുകള്‍ ഉണ്ട്. ഉപയോഗിച്ച് കഴിഞ്ഞാല്‍ ആ വ്യക്തിയോ സ്ഥാപനമോ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുന്നു.
ഉടമയുടെ ഭൗതിക സ്വത്തവകാശത്തിന്റെ (ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) നിയമപരമായ അവകാശത്തെയാണ് പകര്‍പ്പവകാശം സൂചിപ്പിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഒരു സൃഷ്ടി പകര്‍ത്താനുള്ള അവകാശമാണ് പകര്‍പ്പവകാശം. ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്കും അവര്‍ അംഗീകാരം നല്‍കുന്ന ആള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ സൃഷ്ടികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള അവകാശമുള്ളൂ.
ഒരു സൃഷ്ടിയുടെ യഥാര്‍ത്ഥ അവകാശിക്ക് മാത്രമേ നിശ്ചിത സമയത്തേക്ക് ആ സൃഷ്ടി ഉപയോഗിക്കാനും പകര്‍പ്പുണ്ടാക്കാനുമുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളൂ. പകര്‍പ്പവകാശ നിയമം ഇത് ഉറപ്പ് നല്‍കുന്നു. ആ സമയത്തിന് ശേഷം പകര്‍പ്പവകാശമുള്ള ഇനം പൊതു സ്വത്തായി മാറുന്നു.
പകര്‍പ്പവകാശം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഒരു പുതിയ സൃഷ്ടി ഉണ്ടാക്കുന്നതിന് സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ പ്രവര്‍ത്തനം ആവശ്യമുണ്ട്. ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം ആരെങ്കിലും സൃഷ്ടിക്കുമ്പോള്‍, അതിന്റെ അനധികൃത പകര്‍പ്പുകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്ന് സംരക്ഷണം നല്‍ക്കാന്‍ വേണ്ടിയാണ് ബൗദ്ധിക സ്വത്തവകാശ നിയമം.
കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍,, കലാരൂപങ്ങള്‍, കവിത, ഗ്രാഫിക് ഡിസൈനുകള്‍, ഗാനങ്ങള്‍, സാഹിത്യകൃതികള്‍, സിനിമ, വാസ്തു ശില്‍പ്പങ്ങള്‍, നിര്‍മ്മാണ ഡിസൈനുകള്‍, വെബ്സൈറ്റ് ഉള്ളടക്കം എന്നിവയ്‌ക്കൊക്കെ പകര്‍പ്പവകാശം നല്‍കാറുണ്ട്. ഒരു യഥാര്‍ത്ഥ സൃഷ്ടിയെ നിയമപരമായി പരിരക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന സംരക്ഷണം കൂടിയാണ് പകര്‍പ്പവകാശം.
മറ്റെവിടെ നിന്നും പകര്‍ത്താതെ സ്വതന്ത്ര ചിന്തയില്‍ നിന്നും ഉണ്ടാക്കിയെടുത്ത സൃഷ്ടികളാണ് യഥാര്‍ത്ഥമായി കണക്കാക്കുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഈ തരത്തിലുള്ള സൃഷ്ടികള്‍ ഒറിജിനല്‍ വര്‍ക്ക് ഓഫ് ഓതര്‍ഷിപ്പ് (OWA) എന്ന് അറിയപ്പെടുന്നു.
യഥാര്‍ത്ഥ സൃഷ്ടിയുള്ള ആര്‍ക്കും അതിന്റെ പകര്‍പ്പവകാശം സ്വയമേവ ഉണ്ടായിരിക്കും. മറ്റാരെയും ഈ സൃഷ്ടി ഉപയോഗിക്കുന്നതില്‍ നിന്നും പകര്‍ത്തുന്നതില്‍ നിന്നും പകര്‍പ്പവകാശ നിയമം തടയുന്നു. ഉടമ സ്വമേധയാ രജിസ്റ്റര്‍ ചെയ്താല്‍ പകര്‍പ്പവകാശം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ നിയമസംവിധാനത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിയുന്നു.
എല്ലാത്തരം സൃഷ്ടികള്‍ക്കും പകര്‍പ്പവകാശം നല്‍കാനാവില്ല. ആശയങ്ങള്‍, കണ്ടെത്തലുകള്‍, സിദ്ധാന്തങ്ങള്‍ എന്നിവയൊന്നും ഇതിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്നില്ല. ബ്രാന്‍ഡുകളുടെ പേരുകള്‍, ലോഗോകള്‍, മുദ്രാവാക്യങ്ങള്‍, ഡൊമെയ്ന്‍ പേരുകള്‍, ഹെഡ്ഡിംഗ്‌സ് എന്നിവയും പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വരുന്നവയല്ല.
ഒരു യഥാര്‍ത്ഥ സൃഷ്ടിക്ക് പകര്‍പ്പവകാശം ലഭിക്കണമെങ്കില്‍, അത് എവിടെയെങ്കിലും കാണാന്‍ കഴിയുന്ന രൂപത്തിലായിരിക്കണം. ഇതിനര്‍ത്ഥം പകര്‍പ്പവകാശം ലഭിക്കുന്നതിന് സംഭാഷണമോ, കണ്ടെത്തലുകളോ, സംഗീതമോ ആശയങ്ങളോ എന്തു തന്നെയായാലും അവ ഭൗതിക രൂപത്തില്‍ തയ്യാറാക്കേണ്ടതുണ്ട്. ഒരാളുടെ സ്വന്തം സൃഷ്ടിക്ക് നിയമപരമായ പരിരക്ഷയാണ് ഈ അവകാശം ഉറപ്പാക്കുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യം ഈ ബൗദ്ധിക സ്വത്തവകാശ നിയമത്തിനുണ്ട്.