image

27 Jan 2024 12:31 PM IST

News

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ലാഭം 26% ഉയര്‍ന്ന് 338 കോടി രൂപയിലെത്തി

MyFin Desk

pnb housing finance in right issue mode
X

Summary

  • അറ്റാദായം 26 ശതമാനം വര്‍ധിച്ച് 338 കോടി രൂപയിലെത്തി
  • പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രമോട്ട് ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്
  • പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ മൂന്നാം പാദത്തിലെ ടോട്ടല്‍ റവന്യു 1,755 കോടി രൂപയായി ഇടിഞ്ഞു


2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റാദായം 26 ശതമാനം വര്‍ധിച്ച് 338 കോടി രൂപയിലെത്തി.

പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രമോട്ട് ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ നേടിയത് 269 കോടി രൂപയായിരുന്നു.

അതേസമയം പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ മൂന്നാം പാദത്തിലെ ടോട്ടല്‍ റവന്യു 1,755 കോടി രൂപയായി ഇടിഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,797 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ ടോട്ടല്‍ ഇന്‍കം മുന്‍വര്‍ഷത്തെ 1,797 കോടി രൂപയില്‍ നിന്ന് 1,756 കോടി രൂപയായി കുറഞ്ഞു.

പിഎന്‍ബിയിലെ ഓഹരികള്‍ വിറ്റു

സിംഗപ്പൂര്‍ ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് വി പിടിഇ ജനുവരി 25 ന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ 9.88 ശതമാനം ഓഹരികള്‍ 2,106 കോടി രൂപയ്ക്ക് ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റു.

2.56 കോടി ഓഹരികളാണ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് വിറ്റതെന്ന് ബിഎസ്ഇ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഒരു ഓഹരി ശരാശരി 821 രൂപ എന്ന വിലയ്ക്കാണ് വിറ്റതെന്നും ബിഎസ്ഇ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ജനുവരി 25 ന് ബിഎസ്ഇയില്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ ഓഹരി 4.58 ശതമാനം ഇടിഞ്ഞ് 819 രൂപയ്ക്കാണു വ്യാപാരം അവസാനിപ്പിച്ചത്.