29 March 2023 8:15 AM GMT
Summary
- റൈറ്റ് ഇഷ്യൂ 29 :54 എന്ന അനുപാതത്തിലാണ് നൽകുന്നത്
- ഇഷ്യൂ ഏപ്രിൽ 13 ന് ആരംഭിച്ച് ഏപ്രിൽ 27 ന് അവസാനിക്കും
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപ സ്ഥാപനമായ പിഎൻബി ഹൌസിങ് ഫിനാൻസിന് റൈറ്റ് ഇഷ്യൂവിലൂടെ 2500 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അനുമതി നൽകി. ഓഹരി ഒന്നിന് 275 രൂപ നിരക്കിൽ 9.06 കോടി ഓഹരികളാണ് നൽകുക. ഓഹരി ഉടമക്ക് 29 :54 എന്ന അനുപാതത്തിലാണ് ഓഹരികൾ ലഭിക്കുക. അതായത് ഓരോ 54 ഓഹരികൾക്കും 29 ഓഹരികൾ വീതം റൈറ്റ് ഇഷ്യൂ വഴി ലഭിക്കും.
90681828 ഓഹരികൾ നൽകുന്നതിലൂടെ 2,493.76 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിക്ക് സാധിക്കും. റൈറ്റ് ഇഷ്യൂ നല്കാൻ അർഹതയുള്ള ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള തീയതി ഏപ്രിൽ 5 ആണ്.
ഏപ്രിൽ 13 ന് ആരംഭിക്കുന്ന ഇഷ്യൂ ഏപ്രിൽ 27 ന് അവസാനിക്കും.2022 ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ സെബിയിൽ സമർപ്പിച്ചത്.
2023 മാർച്ച് 9 നാണ് തുക സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് അനുമതി നൽകിയത്. തുടർന്ന് മാർച്ച് 14 ന് സെബിയിൽ നിന്നുള്ള അനുമതി ലഭിക്കുകയായിരുന്നു.
ഇന്ന് വിപണിയിൽ പിഎൻബി ഹൌസിങ് ഫിനാൻസിന്റെ ഓഹരികൾ 7 രൂപയോളം നേട്ടത്തിലാണ് വ്യപാരം ചെയ്യുന്നത്.