3 Nov 2023 12:24 PM
Summary
2026 മുതല്‍ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതി ഇന്ത്യയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രദേശികമായി ഉത്പാദിപ്പിക്കുന്ന കൂടുതൽ കാര്‍ബണ്‍ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുകയും അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഹരിതോര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന കാര്യം ആലോചനയിലാണുന്നു കേന്ദ്ര കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള യൂറോപ്യന്‍ യൂണിയൻ ചുമത്താൻ പോകുന്ന കാര്‍ബണ്‍ ടാക്‌സ് ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റീല്‍, ഇരുമ്പയിര് തുടങ്ങിയ ഉയര്‍ന്ന കാര്‍ബണ്‍ ഉത്പന്നങ്ങള്‍ക്ക് 2026 മുതല്‍ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതി ഇന്ത്യയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന രാജ്യം പ്രാദേശികമായി കാര്‍ബണ്‍ നികുതി ചുമത്തിയാല്‍ അധിക നികുതി ഉണ്ടാകില്ലെന്നും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്മേലുള്ള യൂറോപ്യന്‍ നികുതിയുമായി താരതമ്യപ്പെടുത്തുന്നതിന് ആഭ്യന്തര നികുതിയില്‍ തന്നെ സർക്കാർ ഒരു പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ തന്നെ നികുതി ശേഖരിക്കുകയും ഹരിത ഊര്‍ജ്ജ പരിവര്‍ത്തനത്തിനായി ഉപയോഗിക്കുകയും ചെയ്താല്‍, ഇത് കയറ്റുമതിക്കാരായ അതേ കമ്പനികളെ ശുദ്ധമായ ഊര്‍ജ്ജത്തിലേക്ക് മാറാനും അവരുടെ ചെലവ് കുറയ്ക്കാനും പരോക്ഷമായി സഹായിക്കും. കൂടാതെ അധിക സിബിഎഎം (കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം) നികുതി ഉണ്ടാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.