image

21 Aug 2023 10:52 AM

News

2014 നു ശേഷമുള്ള ഫോട്ടോകള്‍, പോസ്റ്റുകള്‍ എന്നിവ എക്‌സില്‍ കാണാനില്ല

MyFin Desk

photos and posts after 2014 are missing from x
X

Summary

  • ഇത് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം മസ്‌കോ, കമ്പനി വൃത്തങ്ങളോ നല്‍കിയിട്ടില്ല.


സാമൂഹിക മാധ്യമമായ എക്‌സി (മുമ്പ് ട്വിറ്റര്‍) ല്‍ 2014 ന് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോയും, മറ്റ് വിവരങ്ങളും അപ്രത്യക്ഷമായി. ഇതോടെ അടുത്തകാലത്ത് ഇലോണ്‍ മസ്‌ക് കമ്പനിയില്‍ നടപ്പിലാക്കിയചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എക്‌സ് ഉപഭോക്താക്കളും രംഗത്ത് എത്തി.

കമ്പനിയുടെ ബില്‍റ്റ് ഇന്‍ യുആര്‍എല്‍ ഷോര്‍ട്‌നര്‍ ഉപയോഗിച്ച് 2014 ഡിസംബറിനു മുമ്പുള്ള പോസ്റ്റുകള്‍ പരിവര്‍ത്തനം ചെയ്തപ്പോള്‍ അതില്‍ അറ്റാച്ച് ചെയ്തിരുന്ന ഫോട്ടോകളെയും, ഹൈപ്പര്‍ലിങ്കുകളെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2014 ലെ ഓസ്‌കര്‍ അവതാരകനായിരുന്ന എല്ലെന്‍ ഡിജെനറസ് ബ്രാഡ്‌ലി കൂപ്പര്‍, ജെന്നിഫര്‍ ലോറന്‍സ്, ബ്രാഡ്പിറ്റ്, മെറില്‍ സ്ട്രീപ് തുടങ്ങിയ സെലിബ്രറ്റികള്‍ക്കൊപ്പമുള്ള സെല്‍ഫി ഉള്‍പ്പെടുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. അത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 2012 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബരാക് ഒബാമയുടെ പ്രശസ്തമായ ട്വീറ്റ് ഒരുപക്ഷേ തകരാര്‍ ബാധിക്കാത്ത ഒരേയൊരു പോസ്റ്റുകളിലൊന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒബാമയും ഭാര്യ മിഷേലും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം 'നാല് വര്‍ ഷം കൂടി' എന്ന അടിക്കുറിപ്പോടെയാണ് ഒബാമയുടെ പോസ്റ്റ്.

എ്ന്നാല്‍, ഇത് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം മസ്‌കോ, കമ്പനി വൃത്തങ്ങളോ നല്‍കിയിട്ടില്ല. കമ്പനി 140 അക്ഷര പരിധിക്ക് മുകളിലുള്ള വെബ്‌സൈറ്റുകള്‍ക്കും, അറ്റാച്ച്‌മെന്റുകള്‍ക്കുമുള്ള പ്രിവ്യു കാണിക്കുന്നതിനായി 2016 ല്‍ യുആര്‍എല്ലില്‍ നവീകരണം നടത്തിയിരുന്നു. ആ മാറ്റങ്ങളായിരിക്കാം കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ ട്വിറ്ററിലെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനത്തിനു പകരം മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വേണമെന്ന് വ്യക്തമാക്കിയിരുന്നു.