image

31 March 2023 9:59 AM IST

News

'ഇന്ന് കടം നാളെ റൊക്കം', സെസ്റ്റ് മണിയെ ഏറ്റെടുക്കുന്നതിൽ നിന്ന് ഫോൺ പേ പിൻവാങ്ങുന്നു

MyFin Desk

zestmoney will not be accepted phonepe
X

Summary

  • മൂന്ന് മാസത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം
  • കമ്പനിയുടെ മൂല്യ നിർണയത്തിൽ വിയോജിപ്പ്


മൂന്ന് മാസത്തെ ചർച്ചകൾക്കൊടുവിൽ ഡിജിറ്റൽ ഫിൻടെക്ക് സ്ഥാപനമായ ഫോൺ പേ, ബയ്‌ നൗപേലേറ്റർ (ബിഎൻപിഎൽ ) പ്ലാറ്റ് ഫോമായ സെസ്റ്റ് മണിയെ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുന്നു. ധന സമാഹരണത്തിനായി ലക്ഷ്യമിടുന്ന 'സെസ്റ്റ് മണിക്ക്' ഈ പിൻവാങ്ങൽ വലിയ തിരിച്ചടിയായേക്കും.

ഇടപാടുമായി ബന്ധപ്പെട്ട് വന്ന കാല താമസം , കമ്പനിയുടെ മൂല്യ നിർണയം, ബിസിസിനസിന്റെ സുസ്ഥിരത, മുതലായവയിൽ ഉണ്ടായ വിയോജിപ്പാണ്‌



പിൻവാങ്ങലിനു കാരണം. സെസ്റ്റ് മണിയുടെ 200 -300 മില്യൺ ഡോളറിന്റെ മൂല്യ നിർണയമാണ് കരാർ റദ്ദാക്കുന്നതിനു ഇടയായതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.

2021 സെപ്റ്റംബറിൽ മറ്റൊരു ബിഎൻപിഎൽ കമ്പനിയായ സിപ് കോ ലിമിറ്റഡിൽ നിന്നും 50 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. കൂടാതെ 100 മില്യൺ ഡോളർ കൂടി സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ആഗോള മാന്ദ്യത്തെ തുടർന്ന് കരാറുമായി മുന്നോട്ടു പോവാൻ കഴിഞ്ഞില്ല.

പേ യു, റിബിറ്റ് ക്യാപിറ്റൽ, ഗോൾഡ്മാൻ സാച്ച് ഇനിഇവയുടെ പിന്തുണയോടെ 2015 ൽ സ്ഥാപിതമായ കമ്പനിയാണ് സെസ്റ്റ് മണി.

ബിഎൻപിഎൽ പ്ലാറ്റ്‌ഫോം പ്രധാനമായും വലിയ ടിക്കറ്റ് ഇടപാടുകളിലും വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ ചെക്ക്ഔട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.