21 Aug 2023 10:14 AM GMT
Summary
- പദ്ധതിക്ക് ജപ്പാന്‍ ബാങ്കിന്റെ വായ്പാ സഹായം
- 600 ടണ്‍ മാലിന്യം പ്രതിദിനം സംസ്‌കരിക്കാന്‍ പദ്ധതിനടപ്പാക്കുന്നതിലൂടെ സാധിക്കും
കർണാടകത്തിൽ മാലിന്യത്തിൽ നിന്ന് വൈദുതി ഉൽപ്പാദിക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവ്വർ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പി എഫ് സി ) ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനുമായി 1 .85 ശത കോടി യെൻ ( 1 . 28 ദശ ലക്ഷം ഡോളർ ) ന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ചു . ജപ്പാൻ ബാങ്ക് പി എഫ് സി ക്കു ദീർഘകാല വായ്പ്പയായി നൽകുന്ന 30 ശത കോടി യെൻ വായ്പ്പയുടെ ഭാഗമാണ് ഈ കരാറും.
കർണാടകം പവ്വർ കോർപ്പറേഷൻ (കെ പി സി എൽ) ന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കെപിസി ഗ്യാസ് പവര്‍ കോര്‍പ്പറേഷന്‍ കര്‍ണാടകയിലെ രാമനഗര ജില്ലയിലെ ബിദാദിയില്‍ സ്ഥാപിക്കുന്ന 11.5 മെഗാവാട്ട് . വേസ്റ്റ്-ടു-എനര്‍ജി പദ്ധതിക്ക് വേണ്ടിയാണ് വായ്പ.
'ഈ പ്രോജക്റ്റ് ഊര്‍ജ്ജ ഉല്‍പ്പാദനത്തിനായി വേര്‍തിരിച്ച മുനിസിപ്പല്‍ ഖരമാലിന്യം ഫലപ്രദമായി വിനിയോഗിക്കുന്നതിന് കാരണമാകും. ഒരു ദിവസം 600 ടണ്‍ മാലിന്യം ഈ രീതിയില്‍ ഉപയോഗിക്കാനാകും. ഹിറ്റാച്ചി സോസെന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള മൂവിംഗ് ഗ്രേറ്റ് ടെക്‌നോളജി ഉപയോഗിച്ചുള്ളതാണ് നിര്‍ദ്ദിഷ്ട പദ്ധതി' എന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ജെബിഐസിയുടെ ഓഫീസില്‍ പിഎഫ്സി ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ പര്‍മീന്ദര്‍ ചോപ്രയും ജെബിഐസി ഗവര്‍ണര്‍ നൊബുമിത്സു ഹയാഷിയും ആണ് വായ്പാ കരാറില്‍ ഒപ്പുവെച്ചത്.
'ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പിഎഫ്സി പ്രതിജ്ഞാബദ്ധമാണ്. കൂടാതെ ഹരിത ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുന്നതില്‍ ജെബിഐസിയുടെ സഹകരണം പ്രതീക്ഷിക്കുന്നു,' ചോപ്ര പറഞ്ഞു.