image

27 Nov 2023 3:37 PM IST

News

പേഴ്‌സണല്‍ ലോണ്‍: 6 വര്‍ഷത്തിനിടെ മൂന്ന് മടങ്ങ് വര്‍ധിച്ചു

MyFin Desk

Personal loan has tripled in 6 years
X

Summary

ആറ് വര്‍ഷം മുമ്പ് 2017 മാര്‍ച്ച് 31 വരെ നല്‍കിയ മൊത്തം വായ്പ 18.6 ട്രില്യന്‍ രൂപയായിരുന്നു


ബാങ്കുകളും എന്‍ബിഎഫ്‌സികളും നല്‍കുന്ന വ്യക്തിഗത വായ്പ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ച് 51.7 ട്രില്യന്‍ രൂപയിലെത്തി.

2023 മാര്‍ച്ച് 31 വരെ നല്‍കിയ മൊത്തം വായ്പയുടെ 30.3 ശതമാനം വരുമിത്.

ആറ് വര്‍ഷം മുമ്പ് 2017 മാര്‍ച്ച് 31 വരെ നല്‍കിയ മൊത്തം വായ്പ 18.6 ട്രില്യന്‍ രൂപയായിരുന്നു.

ഉയര്‍ന്ന വാങ്ങല്‍ ശേഷി, ഫിന്‍ടെക്കുകളുടെ വ്യാപനം, ഇന്റര്‍നെറ്റ് / ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള ഫോണുകളിലേക്കു വ്യാപകമായി ലഭിച്ച ആക്‌സസ് എന്നിവയെല്ലാം പേഴ്‌സണല്‍ ലോണുകളുടെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായ ഘടകങ്ങളാണ്.