image

27 April 2023 2:58 AM GMT

People

കോവിഡ് കാലം ഊര്‍ജ്ജമാക്കി വിജയിച്ച 7 യുവ സംരഭകരെ അറിയാം

MyFin Desk

കോവിഡ് കാലം ഊര്‍ജ്ജമാക്കി വിജയിച്ച 7 യുവ സംരഭകരെ അറിയാം
X

Summary

  • ചെറിയ പ്രകാശത്തിന്റെ വലിയ സാദ്ധ്യതകള്‍ കണ്ടെത്തിയ ചില മനുഷ്യര്‍ വിജയിച്ചു
  • മഹാമാരിക്കിടയിലും അവസരങ്ങള്‍ കണ്ടെത്തി തങ്ങളുടെതായ ബിസിനസ് കെട്ടിപ്പടുത്ത ഏഴു സംരംഭകർ


കോവിഡ് എന്ന മഹാമാരി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ലോകത്തെ മുഴുവന്‍ സാമ്പത്തികമായി തകര്‍ത്ത കഥകള്‍ നാം അറിഞ്ഞതാണ്. ആളുകള്‍ ജോലിയില്ലാതെ വീടുകളില്‍ ഒതുങ്ങി. ലോകം മുഴുവന്‍ നിശ്ചലമായി. ആളുകളുടെ ജീവിത മാര്‍ഗങ്ങള്‍ അനിശ്ചിതത്വത്തിലായി. ലോകം മുഴുവന്‍ ഇരുട്ട് പരന്നപ്പോഴും അവിടെയും ചെറിയ പ്രകാശത്തിന്റെ വലിയ സാദ്ധ്യതകള്‍ കണ്ടെത്തിയ ചില മനുഷ്യര്‍ വിജയിച്ചു. മഹാമാരിക്കിടയിലും അവസരങ്ങള്‍ കണ്ടെത്തി തങ്ങളുടെതായ ബിസിനസ് കെട്ടിപ്പടുത്ത ഏഴു സംരംഭകരെ അറിയാം

1.ശിവാംഗി ലഹോട്ടി (29 വയസ് )

സംരംഭം: ഡിസൈനര്‍ ശാല

കാനഡയിലേക്ക് പോവാനുള്ള ശിവാംഗി യുടെ പദ്ധതികള്‍ കോവിഡ് തകര്‍ത്തു. എന്നാല്‍ അതൊന്നും 29 വയസുകാരിയുടെ മനസിനെ തളര്‍ത്തിയില്ല. 2020 പകുതിയായപ്പോള്‍ ഡിസൈനര്‍ ശാല സ്ഥാപിക്കുകയും NIFT, NID, FIT, Parsons തുടങ്ങിയ ഫാഷന്‍ ഡിസൈന്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കി. 11 രാജ്യങ്ങളില്‍ നിന്നും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഡിസൈനര്‍ ശാലയില്‍ പഠനത്തിനായി ചേര്‍ന്നു. ഒരു ലക്ഷം കുട്ടികള്‍ എങ്കിലും വിദൂരങ്ങളില്‍ ഇരുന്ന് ഫാഷന്‍ പഠിക്കണം എന്നതാണ് ശിവാംഗി യുടെ ലക്ഷ്യം

2.റിതിക ശര്‍മ (35 വയസ് )

സംരംഭം: ബോഡസ്

സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ക്ക് പാന്‍ഡെമിക് സമയങ്ങളിലും ധാരാളം ആവശ്യക്കാരുണ്ടെന്നു കണ്ടെത്തിയ റിതിക കിട്ടിയ അവസരം ഉടനെ കൈക്കലാക്കാന്‍ ശ്രമിച്ച് വിജയിച്ചവരില്‍ ഒരാളായി. അതിനായി ഹൗസ് ഓഫ് ബ്യൂട്ടി എന്ന സംരംഭം ആരംഭിച്ചു. മള്‍ട്ടി റീറ്റെയ്ല്‍ ഫോര്‍മാറ്റില്‍ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ക് വേണ്ടി ബോഡസ് ആരംഭിച്ചു. പിന്നീട് ബോഡസ് ആദ്യത്തെ ഓഫ് ലൈൻ റീറ്റൈല്‍ സ്റ്റോര്‍ ഗുഡ്ഗാവില്‍ തുറന്നു.

3.സോഹൈല്‍ ഖാന്‍ (36 വയസ് )

സംരംഭം: ബില്‍ഡേഴ്സ് ക്ലബ്

സ്റ്റാര്‍ട്ടപ്പ് സംരംഭകരെയും നിക്ഷേപകരെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ ബില്‍ഡേഴ്സ് ക്ലബ് സ്ഥാപിച്ചു. 25000 പേര്‍ ഇതില്‍ അംഗങ്ങളായി. കോവിഡ് സമയങ്ങളില്‍ സംരംഭകര്‍ക് ഇതൊരു അനുഗ്രഹമാവുകയും ആഗോള തലത്തില്‍ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും ബിസിനസ് കെട്ടിപ്പടുക്കാനും പരസ്പരം സഹായിക്കാന്‍ കഴിഞ്ഞു. സംരഭ പ്രക്രിയ ജനകീയമാക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്


4.ജസ്പ്രീത് ദിന്‍ഗ്രാ (42 വയസ്)

സംരംഭം :BANC (ബിസിനസ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ക്ലബ് )

ചെറുകിട ഇടത്തരം ബിസിനസുകാര്‍ക് നെറ്റ് വർക്കിംഗ് ക്ലബ് ആരംഭിക്കാന്‍ കോവിഡ് സമയം അനുയോജ്യമായ അവസരമാണെന്നു മനസിലാക്കി അത് വിനിയോഗിച്ചു. വര്‍ഷാവര്‍ഷം നൂറു ശതമാനം വളര്‍ച്ചയോടുകൂടി ബിസിനസ് വിജയിച്ചു . ഇന്ത്യയിലും വിദേശത്തും ഉടനീളം 1000 അംഗങ്ങളെ ഉണ്ടാക്കുക എന്നതാണ് ഈ സംരംഭകന്റെ ലക്ഷ്യം

5.അര്‍ഹാം പാര്‍ഥപ് ജെയിന്‍ (31 വയസ് )

സംരംഭം : ട്രക്ക്‌നെറ്റിക്

കോവിഡിന് മുമ്പ് കുടുംബ ബിസിനസ് നടത്തുകയായിരുന്ന ജെയിന്‍. മഹാമാരി സമയത്ത് ധാരാളം ട്രക്കുകള്‍ വെറുതെ ഇട്ടിരിക്കുന്നത് കണ്ടത് ട്രക്ക്‌നെറ്റിക് എന്ന സംരംഭത്തിലേക്ക് നയിച്ചു. ഷിപ്പര്‍മാരെ കാരിയറുമായി ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ലോജിസ്റ്റിക് പ്ലാറ്റ് ഫോമായി ഇത് പ്രവര്‍ത്തിച്ചു. 'ഒരു ട്രക്ക് പോലും സ്വന്തമാക്കാതെ 2025 ആവുമ്പോഴേക്കും ഏറ്റവും വലിയ ട്രക്ക് കമ്പനികളില്‍ ഒന്നാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'ജയിന്‍ പറയുന്നു.

6 .രജത് സിംഗാള്‍(35 വയസ്)

സംരംഭം:സൈബോര്‍ഡ്

ഗുഡ്ഗാവില്‍ സിറ്റി പബ്ലിക് സ്‌കൂള്‍ നടത്തുകയായിരുന്ന രജത് സിംഗാള്‍ കോവിഡ് കാലത്ത് പൂര്‍ണമായും സൈബോര്‍ഡ് എന്ന ഓണ്‍ലൈന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.

7.അംഗുര്‍ ദാഹിയ (31വയസ് )

സംരംഭം:റൊസാന

ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനു ബിസിനസ് സാധ്യത ഉണ്ടെന്നു മനസിലാക്കി ചെറുകിട സംരംഭകരുടെ പിന്തുണയോടെ ഗ്രാമീണരെ ഓണ്‍ലൈന്‍ ഷോപ്പിംഗിനു പ്രാപ്തമാക്കാന്‍ ലക്ഷ്യം വെച്ച് റോസാന എന്ന സ്റ്റാര്‍ട്ടപ് ബിസിനസ് ആരംഭിച്ചു പതിനായിരത്തോളം വില്ലേജ് പാര്‍ട്‌ണെഴ്‌സ് അല്ലെങ്കില്‍ 'സാരഥികള്‍ ' റോസാന എന്ന സ്റ്റാര്‍ട്ടപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ നല്‍കാനും ഡെലിവറി എളുപ്പമാക്കാനും അവര്‍ സഹായിച്ചു .4000 മുതല്‍ 5000 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് റൊസാന സേവനം നല്‍കുന്നു. ഭാവിയില്‍ 300 ദശലക്ഷം ഉപഭോക്താക്കളെ റോസാന ലക്ഷ്യം വെക്കുന്നു