26 Sep 2022 1:38 AM GMT
Summary
ഡെൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാറിനെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡയറക്ടർ ജനറലായി നിയമിച്ചു. കേന്ദ്ര സർക്കാർ മുതിർന്ന ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥരുടെ തലപ്പത്ത് നടത്തിയ പുനഃസംഘടനയുടെ ഭാഗമായാണ് നിയമനം. തമിഴ്‌നാട് കേഡറിലെ 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്. ഗുജറാത്ത് കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടി .നടരാജൻ ധനമന്ത്രാലയത്തിന്റ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. ആരോഗ്യ കുടുംബ […]
ഡെൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാറിനെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡയറക്ടർ ജനറലായി നിയമിച്ചു. കേന്ദ്ര സർക്കാർ മുതിർന്ന ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥരുടെ തലപ്പത്ത് നടത്തിയ പുനഃസംഘടനയുടെ ഭാഗമായാണ് നിയമനം.
തമിഴ്‌നാട് കേഡറിലെ 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്.
ഗുജറാത്ത് കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടി .നടരാജൻ ധനമന്ത്രാലയത്തിന്റ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നു വി. ഹെകലി ഷിമോമിയെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചതായും ഞായറാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.