image

24 March 2022 8:55 AM GMT

Lifestyle

വിമന്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡ് : സ്വാതി പാണ്ഡെ ഉൾപ്പെടെ 75 പേർക്ക്

MyFin Desk

വിമന്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡ് :  സ്വാതി പാണ്ഡെ ഉൾപ്പെടെ 75 പേർക്ക്
X

Summary

വുമണ്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (ഡബ്ല്യുടിഐ) അവാര്‍ഡ്, 2021 ആര്‍ബോറിയല്‍ ബയോഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകയും സിഇഒയുമായ സ്വാതി പാണ്ഡെയ്ക്ക് ലഭിച്ചു. ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം 2022 മാര്‍ച്ച് 21-ന് സംഘടിപ്പിച്ച പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം അനുസ്മരിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'സശക്ത് ഔര്‍ സമര്‍ഥ് ഭാരത്' സൃഷ്ടിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ 75 സ്ത്രീകള്‍ക്ക് വുമണ്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡുകള്‍ നല്‍കി. നീതി ആയോഗിന്റെ വിമന്‍ ട്രാന്‍സ്ഫോര്‍മിംഗ് […]


വുമണ്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (ഡബ്ല്യുടിഐ) അവാര്‍ഡ്, 2021 ആര്‍ബോറിയല്‍ ബയോഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകയും സിഇഒയുമായ സ്വാതി പാണ്ഡെയ്ക്ക് ലഭിച്ചു. ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം 2022 മാര്‍ച്ച് 21-ന് സംഘടിപ്പിച്ച പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം അനുസ്മരിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'സശക്ത് ഔര്‍ സമര്‍ഥ് ഭാരത്' സൃഷ്ടിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ 75 സ്ത്രീകള്‍ക്ക് വുമണ്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡുകള്‍ നല്‍കി.
നീതി ആയോഗിന്റെ വിമന്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡ് 2021 സ്വീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടന്നും ഈ അവാര്‍ഡിന് താന്‍ അര്‍ഹയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും, കഴിഞ്ഞ 7 വര്‍ഷമായി മനീഷ് ചൗഹാനുമായി ചേര്‍ന്ന് അര്‍ബോറിയല്‍ നിര്‍മ്മിച്ചതിന് പിന്നിലെ തന്റെ പ്രധാന ഉദ്ദേശ്യം നമ്മുടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണവും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നല്‍കി ഇന്ത്യയെ മാറ്റുക എന്നതായിരുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സ്വാതി പാണ്ഡെ പറഞ്ഞു. അര്‍ബോറിയല്‍ ബയോ ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഭക്ഷ്യ-പാനീയ വ്യവസായങ്ങള്‍ക്കായി പ്രകൃതിദത്ത പഞ്ചസാര കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. നിരവധി അവാര്‍ഡുകള്‍ ഈ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. പോസ്റ്റ് ഷുഗര്‍ വേള്‍ഡിലേക്കുള്ള ലോകത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയാണ് അര്‍ബോറിയല്‍ സ്ഥാപിതമായത്.
ഇന്ത്യയിലെ വനിതാ നേതാക്കന്മാരുടെയും മാറ്റമുണ്ടാക്കുന്നവരുടെയും മഹത്തായതും മികച്ചതുമായ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനായി നീതി ആയോഗിന്റെ വാര്‍ഷിക സംരംഭമാണ് വുമണ്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡുകള്‍. കിരണ്‍ ബേദി, യുഎന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ലക്ഷ്മി പുരി, എസ്ബിഐ മുന്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ, നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ്, ഗായിക ഇള അരുണ്‍ ഒളിമ്പിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി എന്നിവര്‍ ഉള്‍പ്പെടെ 75 അവാര്‍ഡ് ജേതാക്കളും വിവിധ പ്രദേശങ്ങളെയും മേഖലകളെയും പ്രതിനിധീകരിക്കുന്നു. വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമില്‍ ലഭിച്ച നാമനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.