image

4 Feb 2022 10:21 AM IST

Lifestyle

വാറന്‍ ബുഫെ

MyFin Desk

warren buffett
X

warren buffett 

Summary

ആഗോള മാധ്യമങ്ങള്‍ അദ്ദേഹത്തെ ഒമാഹയിലെ 'ഒറാക്കിള്‍' എന്ന് വിളിക്കുന്നു.


അമേരിക്കന്‍ വ്യവസായിയും നിക്ഷേപകനുമാണ് വാറന്‍ ബുഫെ. അമേരിക്കയിലെ ഒമാഹയിലാണ് ബുഫെ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ബിസിനസിലും നിക്ഷേപത്തിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ ച്യൂയിംഗ് ഗം, കൊക്കകോള കുപ്പികള്‍, വാരികകള്‍ എന്നിവ വീടുതോറും വിറ്റു. ഇതായിരുന്നു ജീവിതത്തിലെ ആദ്യത്തെ ബിസിനസ് സംരംഭം. കൂടാതെ മുത്തച്ഛന്റെ പലചരക്ക് കടയില്‍ ജോലി ചെയ്തും, ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍, പത്രങ്ങള്‍ വിതരണം ചെയ്തും ,ഗോള്‍ഫ് ബോളുകളും സ്റ്റാമ്പുകളും വിറ്റും, പണം സമ്പാദിക്കാന്‍ തുടങ്ങി.

സ്‌കൂള്‍ കാലഘട്ടത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് ഒരു യാത്ര പോയതിന്റെ ഫലമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് കാണുകയും അതില്‍ തല്‍പ്പരനാവുകയും ചെയ്തു. 1947-ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് 19-ാം വയസ്സില്‍ നെബ്രാസ്‌ക സര്‍വകലാശാലയിലേക്ക് മാറുകയും ബിരുദം നേടുകയും ചെയ്തു. നിലവില്‍ ബെര്‍ക്ഷെയര്‍ ഹാത്ത്വേയുടെ ചെയര്‍മാനും സി ഇ ഒയുമായ ബുഫെ, ലോകത്തിലെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ്. 2021 നവംബറിലെ അദ്ദേഹത്തിന്റെ ആസ്തി 105.2 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്. ഇത് അദ്ദേഹത്തെ ലോകത്തിലെ പത്താമത്തെ സമ്പന്നനായ വ്യക്തിയാക്കി.

പിന്നീട് കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം നേടി. അവിടെ ബെഞ്ചമിന്‍ ഗ്രഹാം തുടക്കമിട്ട മൂല്യ നിക്ഷേപം എന്ന ആശയത്തെ പറ്റിയുള്ള നിക്ഷേപ തത്വശാസ്ത്രം രൂപപ്പെടുത്തി. തന്റെ സാമ്പത്തിക പശ്ചാത്തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ ചേര്‍ന്നു. 1956-ല്‍ ബുഫെ പാര്‍ട്ണര്‍ഷിപ്പ് ലിമിറ്റഡ് സൃഷ്ടിച്ചു. ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ എന്ന പേരില്‍ ഒരു തുണി നിര്‍മ്മാണ സ്ഥാപനം ഏറ്റെടുത്തു.

1970 മുതല്‍ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ ചെയര്‍മാനും വലിയ ഓഹരി ഉടമയുമായി ബുഫെ മാറി. ആഗോള മാധ്യമങ്ങള്‍ അദ്ദേഹത്തെ ഒമാഹയിലെ 'ഒറാക്കിള്‍' എന്ന് വിളിക്കുന്നു. സമ്പത്തിന്റെ ഏറിയ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ക്കായി ബുഫെ നല്‍കി. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി ,2009 ല്‍ ബില്‍ഗേറ്റ്സുമായി ചേര്‍ന്ന് ദ ഗിവിംങ് പ്ലെഡ്ജ് സ്ഥാപിച്ചു. ഇതിലൂടെ ബുഫെ ഉള്‍പ്പെടുന്ന കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ പകുതിയെങ്കിലും നല്‍കുമെന്ന് പ്രതിജ്ഞയെടുത്തു. 2009 ല്‍ അദ്ദേഹം അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബുഫെ തന്റെ പങ്കാളിത്തങ്ങള്‍ ഒന്നാക്കി മാറ്റുകയും ബെര്‍ക്ക്ഷയര്‍ ഹാത്വേ എന്ന തുണി സ്ഥാപനത്തില്‍ ഇത് നിക്ഷേപിക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബര്‍ക്ക് ഷയറിന്റെ ആദ്യത്തെ ഉടമയായ സീബറി സ്റാന്റണില്‍ നിന്നും അദ്ദേഹം ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി. 1987-ല്‍, ബെര്‍ക്ഷെയര്‍ ഹാത്വേ, സലോമന്‍ ഇന്‍കോര്‍പ്പറേറ്റില്‍ 12% ഓഹരികള്‍ വാങ്ങി.അത് അദ്ദേഹത്തെ ഏറ്റവും വലിയ ഓഹരി ഉടമയും ഡയറക്ടറുമായി മാറ്റി. 1988-ല്‍, ബുഫെ കൊക്കകോള കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി, ഒടുവില്‍ കമ്പനിയുടെ 7% വരെ 1.02 ബില്യണ്‍ വാങ്ങി. ബെര്‍ക്ക്ഷയറിന്റെ ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളില്‍ ഒന്നായി ഇത് മാറി.