12 Jan 2022 8:18 AM GMT
Summary
ഇന്ത്യയില്‍ ബുട്ടിക് (boutique) സംസ്കാരം അവതരിപ്പിക്കുന്ന ആദ്യത്തെ ഡിസൈനര്‍ എന്ന് അറിയപ്പെടുന്ന റിതു കുമാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ്. 1944 നവംബര്‍ 11 ന് പഞ്ചാബിലെ അമൃത്സറില് ജനിച്ചു. ഭര്‍ത്താവ് ശശികുമാര്‍. മക്കള്‍ രണ്ട് പേര്. ഡിസൈനര്‍ ബ്രൈഡല്‍ കോച്ചര്‍ എന്ന നിലയിലല്ലാതെ തന്നെ സമകാലിക വസ്ത്രങ്ങളിലൂടെ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും സൂക്ഷ്മമായി പ്രതിഫലിപ്പിച്ചുകൊണ്ട് തനതായ ശൈലിയിലൂടെ ജനശ്രദ്ധ നേടിയ റിതു പുരാതന ഡിസൈനുകളെ ആധുനികവത്കരിച്ച് ഫാഷനില്‍ പുതിയ രീതികള്‍ അവതരിപ്പിച്ചു . 1964-ല്‍ […]
ഇന്ത്യയില്‍ ബുട്ടിക് (boutique) സംസ്കാരം അവതരിപ്പിക്കുന്ന ആദ്യത്തെ ഡിസൈനര്‍ എന്ന് അറിയപ്പെടുന്ന റിതു കുമാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ്. 1944 നവംബര്‍ 11 ന് പഞ്ചാബിലെ അമൃത്സറില് ജനിച്ചു. ഭര്‍ത്താവ് ശശികുമാര്‍. മക്കള്‍ രണ്ട് പേര്. ഡിസൈനര്‍ ബ്രൈഡല്‍ കോച്ചര്‍ എന്ന നിലയിലല്ലാതെ തന്നെ സമകാലിക വസ്ത്രങ്ങളിലൂടെ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും സൂക്ഷ്മമായി പ്രതിഫലിപ്പിച്ചുകൊണ്ട് തനതായ ശൈലിയിലൂടെ ജനശ്രദ്ധ നേടിയ റിതു പുരാതന ഡിസൈനുകളെ ആധുനികവത്കരിച്ച് ഫാഷനില്‍ പുതിയ രീതികള്‍ അവതരിപ്പിച്ചു .
1964-ല്‍ ലേഡി ഇര്വിന് കോളേജില്‍ നിന്ന് ബിരുദം നേടിയ റിതു ന്യൂയോര്‍ക്കിലെ ബ്രയാര്ക്ലിഫ് കോളേജില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 1966-ല്‍ യുഎസിലേക്ക് പോയി. 1960-ല്‍ കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ഏതാനും ബ്ലോക്ക് പ്രിന്ററുകളും രണ്ട് ടേബിളുകളുമായാണ് റിതു കുമാര്‍ ബിസിനസ്സ് ആരംഭിച്ചത്. ക്രമേണ റിതുവിന്റെ ബിസിനസ്സ് ഗണ്യമായി വളര്‍ന്നു, നൂറുകണക്കിന് കരകൗശലത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കിക്കൊണ്ട് ഇന്ന് ഇന്ത്യയിലുടനീളം 35-ലധികം ഔട്ട്ലെറ്റുകള് ഇവര്‍ക്ക് സ്വന്തമായുണ്ട്. ഇന്ത്യയുടെ ബ്രൈഡല്‍ കോച്ചറിലേക്ക് 'സമകാലികം' എന്ന വാക്ക് ചേര്‍ത്ത ആദ്യത്തെ ഡിസൈനറാണ് റിതു. തികച്ചും മത്സരാധിഷ്ഠിതമായ ബ്രൈഡല്‍ കോച്ചര്‍ വിപണിയില്‍ റിതുവിനെ ശക്തമായി ഉയര്‍ത്തുന്നത്, പരമ്പരാഗത ടെക്സ്ചറുകളും അലങ്കാരങ്ങളും ഉള്‍പ്പെടുത്തി ആകര്‍ഷകമായ ആധുനിക സില്‍ഹൗട്ടുകള്‍ സൃഷ്ടിക്കാനുള്ള കഴിവാണ്.
റിതുവിന്റെ കമ്പനി കരകൗശല വിദഗ്ധരുടെ നേതൃത്ത്വത്തില്‍ സ്ഥാപിതമായതിനാല്‍ ഇന്ത്യയിലെ അവികസിത പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ജോലി നല്കുന്നതില് കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചു. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലഘട്ടത്തിലെ പഴക്കമുള്ള സര്ദോസിയുടെ കരകൗശലത്തെ പുനരുജ്ജീവിപ്പിക്കാന്‍ റിതുവിന് കഴിഞ്ഞു. അതിലൂടെ കല്യാണ വസ്ത്രങ്ങളും സ്വര്‍ണ്ണ എംബ്രോയിഡറിയും അതുല്യമായ പാറ്റേണുകളും സമ്പന്നമായ തുണിത്തരങ്ങളും ഉണ്ടാക്കി. 1999-ല്‍ റിതു ഇന്ത്യയുടെ തുണിത്തരങ്ങളുടെയും ആര്‍ട്ട് ഡിസൈനുകളുടെയും ചരിത്രത്തെക്കുറിച്ച് കോസ്റ്റ്യൂംസ് ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഓഫ് റോയല്‍ ഇന്ത്യ എന്ന പേരില്‍ ഒരു പുസ്തകം എഴുതി.
2002-ല്‍ മകന് അമ്രീഷ് കുമാറുമായി സഹകരിച്ച് ലേബല്‍ എന്ന കമ്പനിയുടെ ഉപ ബ്രാന്‍ഡ് ആരംഭിച്ചു; പരമ്പരാഗതവും സമകാലികവുമായ ഫാഷന്‍ അധിഷ്ഠിത വസ്ത്രങ്ങളുമായി വിദേശ, പ്രാദേശിക ഫാഷന്‍ വിപണികളെ ഒരുപോലെ ലക്ഷ്യമിട്ടകൊണ്ടാണ് ഇത് ആരംഭിച്ചത് .2005-ല്‍, ലൈല ത്യാബ്ജി, ഫാബിന്ദിയ, മധുകര്‍ ഖേര, പ്രീതം സിംഗ് എന്നിവരോടൊപ്പം ഓള് ഇന്ത്യ ആര്‍ട്ടിസാന്‍സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായി റിതു കുമാര്‍ മാറി.ധാരാളം പുരസ്കാരങ്ങള്‍ ഇവരെ തേടിയെത്തി. ഇന്ത്യന്‍ ഫാഷന്‍ വ്യവസായത്തിലെ വിശിഷ്ട സേവനങ്ങള്‍ക്ക് 2013ല്‍ ലഭിച്ച പത്മശ്രീ പുരസ്കാരമാണ് അതിലൊന്ന്. 2012-ല്‍ ലോറിയല് പാരീസിന്റെ ഫെമിന വനിതാ അവാര്‍ഡ് നേടി. ഫാഷന്‍ രംഗത്തെ സംഭാവനകള്‍ക്ക് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി പുരസ്കാരവും റിതുവിന് ലഭിച്ചു. 2000-ല്‍ അവര്‍ക്ക് കിങ്ഫിഷർ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. ഫ്രഞ്ച് ഗവണ്മെന്റ് അവര്‍ക്ക് 'ദ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്' സമ്മാനിച്ചു. 1998-ല്‍ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മികച്ച വനിതാ സംരംഭക അവാര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.