image

12 Feb 2024 12:58 PM IST

News

ഡയറക്ടര്‍ സ്ഥാനം രാജിവച്ച് മഞ്ജു അഗര്‍വാള്‍; രാജി സ്ഥിരീകരിച്ച് പേടിഎം

MyFin Desk

ഡയറക്ടര്‍ സ്ഥാനം രാജിവച്ച് മഞ്ജു അഗര്‍വാള്‍; രാജി സ്ഥിരീകരിച്ച് പേടിഎം
X

Summary

  • ജനുവരി 31-നാണു പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു മഞ്ജു അഗര്‍വാള്‍
  • മഞ്ജു അഗര്‍വാള്‍ ഫെബ്രുവരി 1-നാണ് രാജിവച്ചത്


പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായ മഞ്ജു അഗര്‍വാള്‍ രാജിവച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരി 12 ന് പേടിഎം സ്ഥിരീകരിച്ചു. 2024 ഫെബ്രുവരി 1-നാണ് രാജിവച്ചതെന്നു കമ്പനി സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

2024 ജനുവരി 31-നാണു പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്ന മഞ്ജു അഗര്‍വാള്‍, 2021 മേയ് മാസം മുതല്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.