image

16 Feb 2024 9:44 AM

News

എന്‍എച്ച്എഐ അംഗീകാരം നഷ്ടമായി: പേടിഎമ്മിന് ഫാസ്ടാഗുകള്‍ നല്‍കാനാവില്ല

MyFin Desk

paytm can no longer provide fastag service
X

Summary

  • 32 അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്ടാഗുകള്‍ വാങ്ങാന്‍ ഹൈവേ അധികൃതര്‍ നിര്‍ദ്ദേശിച്ചു
  • ഫെബ്രുവരി 29 ന് ശേഷം ഇടപാടുകള്‍ നടത്തുന്നതിനു പേടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്
  • ഹൈവേ അധികൃതര്‍ നിര്‍ദേശിച്ച അംഗീകൃത ബാങ്കുകളില്‍ പേയ്‌മെന്റ് ബാങ്കുകളും, ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളുമുണ്ട്‌


ഫാസ്ടാഗ് സേവനം ഇനി പേടിഎമ്മിന് നല്‍കാനാവില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അറിയിച്ചു.

ഫാസ്ടാഗ് സേവനത്തിന് എന്‍എച്ച്എഐ അംഗീകരിച്ചിട്ടുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിനെ (പിപിബിഎല്‍) നീക്കം ചെയ്തു.

ആര്‍ബിഐയുടെ നടപടി നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ബാങ്കുകള്‍

ഫാസ്ടാഗ് സേവനം ലഭ്യമാക്കാനായി എന്‍എച്ച്എഐ തയാറാക്കിയ പട്ടികയില്‍

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കോസ്‌മോസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇക്വിറ്റിയാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജെ ആന്‍ഡ് കെ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നാഗ്പൂര്‍ നാഗ് രിക് സഹകാരി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സരസ്വത് ബാങ്ക്, എസ്ബിഐ, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണുള്ളത്.

എന്താണ് ഫാസ്ടാഗ് ?

എല്ലാ ദേശീയ പാത ടോള്‍ പ്ലാസകളും രാജ്യത്തുടനീളമുള്ള 100-ലധികം സംസ്ഥാന പാത ടോള്‍ പ്ലാസകളും ഉള്‍പ്പെടെ 750 - ലധികം ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നു.

വാഹനം സഞ്ചരിക്കുമ്പോള്‍ നേരിട്ട് ടോള്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ് ഫാസ്ടാഗ്.

ഫാസ്ടാഗ് ചിപ്പ് വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഫാസ്ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താവിനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡാണ് ദേശീയപാത (എന്‍എച്ച്എഐ) ഫാസ്ടാഗ് നിയന്ത്രിക്കുന്നത്.