26 March 2024 5:39 PM IST
Summary
- യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ എളുപ്പമുള്ളതാക്കും
- ഈ സൗകര്യം ഏപ്രില്‍ 1 മുതല്‍
- ക്യുആര്‍ അടിസ്ഥാനമാക്കിയ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്ക്കാനുള്ള ഓപ്ഷനുമായി ഇന്ത്യന്‍ റെയില്‍വേ
ട്രെയിന്‍ യാത്രയ്ക്കായി ഒരു ജനറല്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി പണം കൈവശം വേണമെന്നില്ല.
പകരം ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ പോലുള്ള ക്യുആര്‍ അടിസ്ഥാനമാക്കിയ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്ക്കാനുള്ള ഓപ്ഷനുണ്ടായിരിക്കും. ഈ സൗകര്യം ഏപ്രില്‍ 1 മുതല്‍ ഇന്ത്യന്‍ റെയ്ല്‍വേ ഒരുക്കി.
ഇത് യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയെ സുഗമമാക്കും.