image

9 July 2024 9:17 AM GMT

News

സസ്‌പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തി പതഞ്ജലി

MyFin Desk

Patanjali has stopped selling the suspended products
X

Summary

  • ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
  • ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ഏത് രൂപത്തിലും പിന്‍വലിക്കാന്‍ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
  • കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ജൂലൈ 30 ലേക്ക് മാറ്റി


ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി ഏപ്രിലില്‍ ഉല്‍പ്പാദന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കമ്പനി ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു.

ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ഏത് രൂപത്തിലും പിന്‍വലിക്കാന്‍ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഇടനിലക്കാരോട് നല്‍കിയ അഭ്യര്‍ത്ഥന അംഗീകരിച്ചിട്ടുണ്ടോയെന്നും ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പതഞ്ജലിയോട് ബെഞ്ച് നിര്‍ദേശിച്ചു.

കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ജൂലൈ 30 ലേക്ക് മാറ്റി.

കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.