17 Nov 2023 9:39 AM GMT
Summary
കോവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രതിദിനം 562 ട്രെയിനുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നു
ട്രെയിനില്‍ ഏറെ പേര്‍ക്കും ഇഷ്ടം ജനറല്‍, സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യാന്‍. 2023 ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ യാത്ര ചെയ്ത 390.2 കോടി പേരില്‍ 95.3 ശതമാനവും ജനറല്‍, സ്ലീപ്പര്‍ ക്ലാസിലാണു യാത്ര ചെയ്തത്. 4.7ശതമാനം പേര്‍ ഏസി കോച്ചുകളിലും യാത്ര ചെയ്തതായി റെയില്‍വേ പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
2023-ലെ ഏപ്രില്‍-ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ട്രെയിനില്‍ മൊത്തം 390.2 കോടി പേരാണ് യാത്ര ചെയ്തത്. ഇത് 2022 ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ 41.1 കോടി (11.7 ശതമാനം) യാത്രക്കാരേക്കാള്‍ കൂടുതലാണ്. 349.1 കോടി പേരാണ് മുന്‍വര്‍ഷം ഇക്കാലയളവില്‍ യാത്ര ചെയ്തത്.
ഈ 41.1 കോടി യാത്രക്കാരില്‍ 38 കോടിയും നോണ്‍ ഏസി (ജനറല്‍, സ്ലീപ്പര്‍) ക്ലാസുകളിലാണു യാത്ര ചെയ്തത്.
ബാക്കിയുള്ള 3.1 കോടി പേര്‍ ഏസി കോച്ചുകളാണു തെരഞ്ഞെടുത്തത്.
കോവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രതിദിനം 562 ട്രെയിനുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.
കോവിഡിന് മുമ്പ് 10,186 ട്രെയിനുകളാണു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 10,748 സര്‍വീസുകള്‍ നടത്തുന്നുണ്ട്.
സര്‍വീസ് നടത്തുന്ന മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ എണ്ണം 1,768 ല്‍ നിന്ന് ഇപ്പോള്‍ 2,122 ആയി ഉയര്‍ന്നു.