image

13 May 2023 9:00 AM GMT

News

പാക് രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക്; ഒരു ഡോളറിന് 300 രൂപ

MyFin Desk

പാക് രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക്; ഒരു ഡോളറിന് 300 രൂപ
X

Summary

  • പാക് രൂപയുടെ മൂല്യം 3.3% ഇടിഞ്ഞ് യുഎസ് ഡോളറുമായുള്ള വിനിമയനിരക്ക് 300-ലെത്തി
  • 'സേവാഗ് മാത്രമല്ല, പാക്കിസ്ഥാനില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നതെന്ന് ' നെറ്റിസന്‍


പാകിസ്ഥാന്‍ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യം പ്രതിസന്ധികളെ നേരിടുകയാണ്. കഴിഞ്ഞ ദിവസം മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അഴിമതിക്കേസുകളില്‍ അറസ്റ്റു ചെയ്തതോടെ അനുയായികള്‍ അക്രമാസക്തരാവുകയും തെരുവിലിറങ്ങുകയും ചെയ്തിരുന്നു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനത്ത് വരെ അതിക്രമിച്ചു കടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയമായി ഇത്തരം പ്രതിസന്ധിയെ നേരിടുമ്പോള്‍ തന്നെ പാക്കിസ്ഥാന് സാമ്പത്തികമായും ദുരിതം നേരിടേണ്ട അവസ്ഥയുണ്ട്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കുറച്ചുകാലമായി കടുത്ത പ്രതിസന്ധിയിലാണ്.

650 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സംബന്ധിച്ച് രാജ്യാന്തര നാണയനിധിയുമായി (ഐഎംഎഫ്) പാക് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ഇമ്രാന്‍ഖാന്റെ അറസ്റ്റുണ്ടായതും പാക് തെരുവുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും. ഇത് അടിച്ചമര്‍ത്താന്‍ സൈന്യം രംഗത്തിറങ്ങിയതോടെപാക്കിസ്ഥാനി രൂപയുടെ മൂല്യം പുതിയ റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.

ഈ മാസം 11-ന് പാക് രൂപയുടെ മൂല്യം 3.3% ഇടിഞ്ഞ് യുഎസ് ഡോളറുമായുള്ള വിനിമയനിരക്ക് 300-ലെത്തി. ആരിഫ് ഹബീബ് ലിമിറ്റഡില്‍നിന്നുള്ള വിദേശനാണ്യ വിനിമയ റിപ്പോര്‍ട്ടിലാണ് പാക് രൂപയുടെ മൂല്യം ഇടിഞ്ഞ് 300-ലെത്തിയ വിവരം സൂചിപ്പിച്ചത്.

ഈ വാര്‍ത്ത പുറത്തുവന്നതോടെ ചില നെറ്റിസണ്‍സ് ട്രോളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു.

ഒരു നെറ്റിസണ്‍ ട്വിറ്ററില്‍ കുറിച്ചത് ഇന്ത്യയുടെ മുന്‍ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന് മാത്രമല്ല പാക്കിസ്ഥാനില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. യുഎസ് ഡോളറിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടാനും പാക്കിസ്ഥാനി രൂപയ്ക്കും കഴിഞ്ഞുവെന്നാണ്.

2004-ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മുള്‍ട്ടാനില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ വച്ചായിരുന്നു വീരേന്ദര്‍ സേവാഗ് 309 റണ്‍സെടുത്തത്. പാക്കിസ്ഥാനില്‍ വച്ച് 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും സേവാഗാണ്. ഈ റെക്കോഡ് ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.