17 April 2024 11:53 AM GMT
Summary
- ആഭ്യന്തര മന്ത്രാലയം ആദ്യം ഉത്തരവിട്ട രണ്ട് മാസത്തിലേറെ നീണ്ട തടസ്സത്തിന് ശേഷമാണ് ഈ തീരുമാനം.
- പ്ലാറ്റ്ഫോമിന് ഫെബ്രുവരി 17 മുതല്‍ പരിമിതമായ ആക്‌സസാണ് രാജ്യത്തുള്ളത്
- കോടതി രേഖകളില്‍, പ്ലാറ്റ്ഫോം അടച്ചുപൂട്ടുന്നത് നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചതായി പാകിസ്ഥാന്‍ കമ്മ്യൂണിക്കേഷന്‍ അതോറിറ്റി സമ്മതിച്ചു
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഹൈക്കോടതി. ആഭ്യന്തര മന്ത്രാലയം ആദ്യം ഉത്തരവിട്ട രണ്ട് മാസത്തിലേറെ നീണ്ട തടസ്സത്തിന് ശേഷമാണ് ഈ തീരുമാനം.
പ്ലാറ്റ്ഫോമിന് ഫെബ്രുവരി 17 മുതല്‍ പരിമിതമായ ആക്‌സസാണ് രാജ്യത്തുള്ളത്. ഫെബ്രുവരി തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആഹ്വാനം ചെയ്ത പ്രതിഷേധത്തോടൊപ്പമാണ് ഈ നിയന്ത്രണം. കോടതി രേഖകളില്‍, പ്ലാറ്റ്ഫോം അടച്ചുപൂട്ടുന്നത് നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചതായി പാകിസ്ഥാന്‍ കമ്മ്യൂണിക്കേഷന്‍ അതോറിറ്റി സമ്മതിച്ചു.
കത്ത് പിന്‍വലിക്കാന്‍ സിന്ധ് ഹൈക്കോടതി സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് നിരോധനത്തെ ചോദ്യം ചെയ്യുന്ന അഭിഭാഷകന്‍ മോയിസ് ജാഫെരി പറഞ്ഞു.