14 Oct 2023 12:03 PM
Summary
പാക് നിരയില്‍ 50 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം ആണ് ടോപ് സ്‌കോറര്‍
ലോകകപ്പ് ക്രിക്കറ്റിന്റെ ഏറ്റവും വാശിയേറിയ പോരാട്ടമെന്നു വിശേഷിപ്പിച്ച ഇന്ത്യ-പാക് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി.
42.5 ഓവറില്‍ എല്ലാവരും പുറത്തായി.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മികച്ച തുടക്കമാണ് പാകിസ്താന് ലഭിച്ചത്. നല്ല രീതിയില്‍ മുന്നേറിയപ്പോള്‍ 20 റണ്‍സെടുത്ത പാക് ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ വിക്കറ്റിനു മുന്നില്‍ മുഹമ്മദ് സിറാജ് കുടുക്കി. തുടര്‍ന്നു വന്ന നായകന്‍ ബാബര്‍ അസം, ഇമാം ഉള്‍ ഹഖുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് തീര്‍ക്കുമെന്ന പ്രതീക്ഷ തോന്നിപ്പിച്ചെങ്കിലും ഹഖിന്റെ വിക്കറ്റെടുത്ത് പാണ്ഡ്യ ആ സഖ്യവും പൊളിച്ചു.
പാക് നിരയില്‍ 50 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം ആണ് ടോപ് സ്‌കോറര്‍. 58 ബോളില്‍ നിന്ന് 7 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസം അര്‍ധ സെഞ്ച്വറി തികച്ചത്.
പാക് ബാറ്റിംഗ് നിരയില്‍ ഒരാള്‍ക്കു പോലും ഒരു സിക്‌സര്‍ പോലും പായിക്കാന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ബുമ്ര, പാണ്ഡ്യ തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
പാകിസ്താന്‍ സ്കോർ റൺസ്
Abdullah Shafique lbw b Mohammed Siraj 20
Imam-ul-Haq c †Rahul b Pandya 36
Babar Azam (c) b Mohammed Siraj 50
Mohammad Rizwan † b Bumrah 49
Saud Shakeel lbw b Kuldeep Yadav 6
Iftikhar Ahmed b Kuldeep Yadav 4
Shadab Khan b Bumrah 2
Mohammad Nawaz c Bumrah b Pandya 4
Hasan Ali c Shubman Gill b Jadeja 12
Shaheen Shah Afridi not out 2
Haris Rau lbw b Jadeja 2
Extras (b 1, lb 2, w 1) 4
TOTAL 42.5 Ov (RR: 4.45) 191