17 March 2025 8:40 AM IST
Summary
ജൂലൈ 31വരെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലില്‍ സമര്‍പ്പിക്കാം
പത്മ അവാര്‍ഡുകള്‍ക്കായുള്ള ഓണ്‍ലൈന്‍ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് തുടക്കമായി. ജൂലൈ 31വരെയാണ് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സ്വീകരിക്കുക. അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലിലാണ് (https://awards.gov.in ) ഓണ്‍ലൈനായി സ്വീകരിക്കുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകളാണ് പത്മ പുരസ്‌കാരങ്ങള്‍. 1954 ല്‍ സ്ഥാപിതമായ ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളില്‍ നേട്ടം കൊയ്തവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്.
ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്മ അവാര്‍ഡിന് അര്‍ഹതയില്ല.
നാമനിര്‍ദ്ദേശങ്ങളില്‍ രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ വ്യക്തമാക്കിയിട്ടുള്ള പ്രസക്തമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണം.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പത്മ അവാര്‍ഡ് പോര്‍ട്ടലിലും ലഭ്യമാണ്.