image

21 Oct 2023 10:09 AM

News

പുകവലി വിരുദ്ധ സന്ദേശം കാണിക്കാമെന്നു ഒടിടി സേവനദാതാക്കൾ സമ്മതിച്ചു

MyFin Desk

ott service providers have agreed to show anti-smoking messages
X

Summary

  • വീഡിയോകളുടെ തുടക്കത്തിലും,ഇടവേളകളിലും പുകയില ബോധവത്കരണ വീഡിയോകള്‍ പ്രദർശിപ്പിക്കുന്നതായിരിക്കും


"പുകവലി ആരോഗ്യത്തിന് ഹാനികരം", ഒടിടി പ്ലാറ്റുഫോമുകളിൽ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ കാണുന്നതിനിടയില്‍ ഈ സന്ദേശം ഇനിയും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.

ഒത്തിരികാലത്തെ കേന്ദ്രസർക്കാരിൻ്റെ സമ്മർദത്തിന് ശേഷം,മനസ്സില്ലാ മനസ്സോടെ നെറ്റ്ഫ്ളിക്സ്,ആമസോൺ പ്രൈം,ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റുഫോമുകൾ പുകവലി രംഗങ്ങൾ വരുമ്പോൾ ഈ മുന്നറിയിപ്പ് സന്ദേശം കാണിക്കാമെന്നു സമ്മതിച്ചു ഒടിടി പ്ലാറ്റുഫോമുകൾ ഇത് സംബന്ധിച്ചു കേന്ദ്രവുമായി ഒത്തിതീർപ്പിലെത്തി.

ഹോട്സ്റ്റാറില്‍ പഴയ സിനിമകള്‍ പ്രദർശിക്കുമ്പോള്‍ ഇപ്പോൾ തന്നെ സ്ക്രീൻ മുന്നറിയിപ്പുകള്‍ നൽകുന്നു.അതേസമയം നെറ്റ്ഫ്ളിക്സ് പുകവലി രംഗത്തിൻ്റെ തുടക്കത്തിൽ സ്ക്രീനിൻ്റെ മുകളിൽ ഇടതുവശത്ത് പുകയില ഉപഭോഗത്തിനെതിരെ കാഴ്ചക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.

2023 ലെ പുകയില ഭേദഗതിനിയമപ്രകാരം ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും ഉപയോഗത്തിലും, വ്യപാരത്തിലും പ്രചാരണത്തിലും നിയന്ത്രണം വരുത്തി. ഇതനുസരിച്ച്, പുകവലി രംഗങ്ങൾ വരുന്ന ഫിലിമിൻ്റെയും, അതുപോലുള്ള മറ്റു കലാരൂപങ്ങളിലും പുകവലി കാണിക്കുന്ന ഷോട്ടിൻ്റെ ടെക്‌സ്‌റ്റ് സ്‌ക്രോളുകൾക്ക് മുകളിൽ പുകവലി വിരുദ്ധ മുന്നറിയിപ്പ് പ്രദർശിപ്പിക്കണം.

ഒടിടി പ്ലാറ്റ്ഫോമുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഭേദഗതി വരുത്തിയ നിയമം പുകയിലയുടെ ദുരുപയോഗത്തിനെതിരെ പോരാടാന്‍ സഹായിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

മറ്റ് രാജ്യങ്ങളിലൊന്നും ടിവി സീരീസ് നിർമ്മാതാക്കളുടെയും സിനിമാ നിർമ്മാതാക്കളുടെയും സ്വന്തം ഉള്ളടക്കത്തെ ഈ രീതിയിൽ തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.എന്നാല്‍ മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ഡയറക്ടർ പങ്കജ് ചതുർവേദി പുകയില ഉപഭോഗം തടയാൻ 'ശക്തമായ നടപടികൾ' വേണമെന്ന് പറഞ്ഞു.

ഒടിടി സ്ഥാപനങ്ങള്‍ ഈ നിയമങ്ങളിൽ ഇളവുകള്‍ ലഭിക്കാൻ അഭ്യർത്ഥിച്ചുവെങ്കിലും ആരോഗ്യ മന്ത്രാലയ൦ അതിനെ ശക്തമായി എതിർത്തു.നിയമങ്ങൾ നടപ്പിലാക്കണം എന്ന് മന്ത്രാലയം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.