image

9 Oct 2024 9:32 AM

News

ഉള്ളടക്കം പങ്കുവയ്ക്കല്‍; ഓപ്പണ്‍എഐ, ഹേഴ്സ്റ്റുമായി കരാറിലെത്തി

MyFin Desk

more news content to chat gpt
X

Summary

  • വാര്‍ത്തകള്‍ ചാറ്റ് ജിപിടിയില്‍ ഉണ്ടാകേണ്ടത് നിര്‍ണായകം
  • ഓപ്പണ്‍എഐ ഇതിനോടകം തന്നെ ചില പ്രസാധകരുമായി ലൈസന്‍സിംഗ് ഇടപാടുകള്‍ നടത്തുന്നുണ്ട്


ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഓപ്പണ്‍എഐ, ഹേഴ്സ്റ്റുമായി കരാറില്‍ ഒപ്പുവെച്ചു .കൂടുതല്‍ വാര്‍ത്താ ഉള്ളടക്കം ചാറ്റ് ജിപിടിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം.

കരാറിന്റെ ഭാഗമായി ഓപ്പണ്‍എഐയില്‍ എസ്‌ക്വയര്‍, കോസ്‌മോപൊളിറ്റന്‍, എല്‍എ എന്നിവയില്‍ നിന്നും, കൂടാതെ 40-ലധികം പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ഹേഴ്സ്റ്റ് ലൈസന്‍സ് നല്‍കും.

വാര്‍ത്തകള്‍ സുതാര്യതയോടെ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തിക്കാനും ഡാറ്റകള്‍ ഉപയോഗിക്കാനും ചാറ്റ് ജിപിടിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജനറേറ്റീവ് എഐ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ , ജേണലിസ്റ്റുകള്‍ നല്‍കുന്ന വാര്‍ത്തകളും അതില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണെന്ന് ഹെര്‍സ്റ്റ് വക്താവ് പറഞ്ഞു.

ഓപ്പണ്‍എഐ ഇതിനോടകം തന്നെ കോണ്ടെ നാസ്റ്റ്, ന്യൂസ് കോര്‍പ്പ് , ടൈം മാഗസിന്‍ തുടങ്ങിയ പ്രസാധകരുമായി ലൈസന്‍സിംഗ് ഇടപാടുകള്‍ നടത്തുന്നുണ്ട്.