25 April 2024 11:36 AM
ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ മാര്‍ച്ചില്‍ 20% ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപയായി
MyFin Desk
Summary
- ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ മാര്‍ച്ചില്‍ ആദ്യമായി 1 ലക്ഷം കോടി എന്ന നാഴികക്കല്ല് മറികടന്നു
- പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയുള്ള ഓഫ്ലൈന്‍ ഇടപാടുകള്‍ മാര്‍ച്ചില്‍ 60,378 കോടി രൂപയായി
- മൊത്തത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 2024 മാര്‍ച്ചില്‍ 1,64,586 കോടി രൂപയായി
ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ മാര്‍ച്ചില്‍ ആദ്യമായി 1 ലക്ഷം കോടി എന്ന നാഴികക്കല്ല് മറികടന്നു. 20% വര്‍ധനയോടെ ചെലവഴിക്കല്‍ 1,04,081 കോടി രൂപയിലെത്തി. ഇത് 2023 മാര്‍ച്ചിലെ ഏകദേശം 86,390 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധനയും 2024 ഫെബ്രുവരിയിലെ 94,774 കോടി രൂപയില്‍ നിന്ന് 10 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയുള്ള ഓഫ്ലൈന്‍ ഇടപാടുകള്‍ മാര്‍ച്ചില്‍ 60,378 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 50,920 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ചു. മൊത്തത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 2024 മാര്‍ച്ചില്‍ 1,64,586 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 1,37,310 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധനയാണിത്.
ഇന്ത്യയിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഫെബ്രുവരിയില്‍ തുടക്കത്തില്‍ 10 കോടി കവിഞ്ഞു. മാര്‍ച്ച് അവസാനത്തോടെ 10.2 കോടിയിലെത്തി. മുന്‍ വര്‍ഷത്തെ 8.5 കോടിയില്‍ നിന്ന് 20 ശതമാനം വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
സാമ്പത്തിക വര്‍ഷാവസാനത്തോടെ എച്ച്ഡിഎഫ്സി ബാങ്ക് ഏറ്റവും വലിയ വിപണി വിഹിതം 20.2 ശതമാനമായി നിലനിര്‍ത്തി. എസ്ബിഐ (18.5 ശതമാനം), ഐസിഐസിഐ ബാങ്ക് (16.6 ശതമാനം), ആക്സിസ് ബാങ്ക് (14 ശതമാനം), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.8 ശതമാനം) എന്നിവ തൊട്ടുപിന്നിലായുണ്ട്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന മികച്ച 10 ബാങ്കുകള്‍ക്ക് 90 ശതമാനം വിപണി വിഹിതം ലഭിച്ചു.
കാര്‍ഡ് ഉപയോഗത്തിലെ വര്‍ധന ഇടപാടുകളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി. പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ 2024 മാര്‍ച്ചില്‍ 28 ശതമാനം ഉയര്‍ന്ന് 18 കോടിയായി ഉയര്‍ന്നപ്പോള്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ 33 ശതമാനം വര്‍ധിച്ച് 16.4 കോടിയായി. ഇടപാടിന്റെ അളവ് ഇടപാട് മൂല്യത്തിലെ വളര്‍ച്ചയെ മറികടക്കുന്നതിനാല്‍, ചെറിയ വാങ്ങലുകള്‍ക്കായി ഉപഭോക്താക്കള്‍ കൂടുതലായി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി ഈ പ്രവണത സൂചിപ്പിക്കുന്നു.