7 Nov 2023 5:46 AM
Summary
- ഒക്ടോബര്‍ രണ്ടാം പകുതിയിലും ഭക്ഷണവിലയില്‍ വ്യത്യാസം
- തക്കാളി, ഉരുളക്കിഴങ്ങ് വിലയും താലിവിലയെ സ്വാധീനിക്കുന്നു
ഉള്ളിവില വര്‍ധനയെത്തുടര്‍ന്ന് ഒരു സാധാരണ താലിയുടെയോ ഭക്ഷണത്തിന്റെയോ വില നവംബറില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര റേറ്റിംഗ് ഏജന്‍സി ക്രിസില്‍ മുന്നറിയിപ്പ് നല്‍കി. ഉള്ളിവില കിലോയ്ക്ക് 80 രൂപയ്ക്കു മുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഇതിന്റെ വില ഒക്ടോബര്‍ രണ്ടാം പകുതിയില്‍ താലിവിലയില്‍ വ്യത്യാസം വരുത്തിയിരുന്നു. ഉള്ളിവിലയിലെ ചാഞ്ചാട്ടം അനുസരിച്ചാണ് ഉണ്ടായത്. എന്നാല്‍, ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വിലയിലുണ്ടായ ഇടിവ് ഒരു വെജിറ്റേറിയന്‍ താലിയുടെ വില 27.5 രൂപയിലേക്കു എത്താന്‍ സഹായിച്ചു.
ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനവും സെപറ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനവും കുറവാണെന്ന് ഏജന്‍സി പറഞ്ഞു. ഉരുളക്കിഴങ്ങ് വില 21 ശതമാനം കുറഞ്ഞപ്പോള്‍ തക്കാളി വില 38 ശതമാനം കുറഞ്ഞു. ഇത് മൊത്തത്തില്‍ വില കുറയുവാന്‍ സഹായിച്ചതായി ഏജന്‍സി അറിയിച്ചു.
ഒരു നോണ്‍ വെജിറ്റേറിയന്‍ താലിയുടെ നിരക്ക് മുന്‍വർഷത്തേക്കാള്‍ 7 ശതമാനം കുറഞ്ഞ് 58.4 രൂപയായി, സെപ്റ്റംബറിലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 3 ശതമാനം കുറഞ്ഞതായി ഏജന്‍സി പറഞ്ഞു. താലി വിലയില്‍ 50 ശതമാനം വിഹിതമുള്ള ഇറച്ചിക്കോഴിയുടെ വില ഉയര്‍ന്ന അടിത്തറയില്‍ 5-7 ശതമാനമായി കുറഞ്ഞതിനാല്‍ നോണ്‍-വെജ് താലിയുടെ വില അതിവേഗം കുറഞ്ഞു.
എല്‍പിജി പാചക വാതകത്തിന്റെ വില 200 രൂപ കുറച്ച് സിലിണ്ടറിന് 953 രൂപയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും സഹായകമായി. അടുക്കള ഇന്ധനം ഒരു വെജ് താലിക്ക് 14 ശതമാനവും നോണ്‍ വെജ് താലിക്ക് 8 ശതമാനവും സംഭാവന ചെയ്യുന്നുവെന്ന് ഏജന്‍സി പറഞ്ഞു.
ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വിലയിലെ ഗണ്യമായ ഇടിവ് കാരണം 2023 ഒക്ടോബറില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ശരാശരി വീട്ടില്‍ പാകം ചെയ്യുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില യഥാക്രമം അഞ്ച് ശതമാനവും ഏഴ് ശതമാനവും കുറഞ്ഞു, ക്രിസില്‍ നടത്തിയ ഒരു വിശകലനം കാണിക്കുന്നു.
ഉള്ളിവിലയിലെ വ്യതിയാനം രാഷ്ട്രീയമായിപ്പോലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. വില കൂടിയാലും കുറഞ്ഞാലും അതു രാഷ്ട്രീയപാർട്ടികളെ കരയിക്കാറുണ്ട്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍. കാരണം ഉള്ളി ഉത്തരേന്ത്യക്കാരുടെ ദിവസ ഭക്ഷണത്തില്‍ നിർണായക സ്ഥാനം പുലർത്തുന്ന ഭക്ഷ്യവസ്തുവാണ്.