image

28 March 2025 12:13 PM IST

News

വാഹന നികുതി കുടിശിക ഉണ്ടോ ? ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31ന് അവസാനിക്കും

MyFin Desk

motor vehicle department one-time tax settlement scheme will end on monday
X

മോട്ടോർ വാഹന നികുതി കുടിശികയായ വാഹനങ്ങൾക്കും പൊളിച്ചു പോയ വാഹനങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും. 2020 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാർച്ച് 31ന് നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് എം വി ഡി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ അടയ്ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർ ടി ഓഫീസുമായി ബന്ധപ്പെടുക