image

12 Dec 2024 9:57 AM GMT

News

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

MyFin Desk

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
X

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍‌ ചേർന്ന യോഗത്തിലാണ് രാജ്യത്തെ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബില്ലിന് അംഗീകാരം നല്‍കിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പ് ഏകോപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. സെപ്റ്റംബറിൽ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2029 ഓടെ രാജ്യത്ത് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

രാജ്യത്തെ എല്ലാ അംഗീകൃത പാർട്ടികളോടെല്ലാം സമിതി ഈ വിഷയത്തില്‍ അഭിപ്രായം തേടിയപ്പോള്‍ എന്‍ ഡി എ ചേരിയിലേത് ഉള്‍പ്പെടെ 32 പാർട്ടികൾ പുതിയ നയത്തെ അംഗീകരിച്ചു. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാർട്ടികള്‍ തങ്ങളുടെ എതിർപ്പ് സമിതിക്ക് മുന്നിൽ ആവർത്തിച്ചു.