27 Jan 2024 7:06 AM
Summary
- ഡല്‍ഹിക്കു പുറമെ ബെംഗളുരുവിലും ഇ-ബൈക്ക് സേവനം ആരംഭിക്കാന്‍ ഒല പദ്ധതിയിടുന്നുണ്ട്
- ബെംഗളുരുവില്‍ ഒല 200 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണു സ്ഥാപിച്ചിരിക്കുന്നത്
- ഈ വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കാനാണ് ഒല പദ്ധതിയിടുന്നത്
ഡല്‍ഹിയിലും ഹൈദരാബാദിലും ഒലയുടെ നേതൃത്വത്തില്‍ ഇ-ബൈക്ക് സേവനം ആരംഭിച്ചു. അഞ്ച് കിലോമീറ്ററിന് 25 രൂപ, 10 കിലോമീറ്ററിന് 50 രൂപ, 15 കിലോമീറ്ററിന് 75 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.
ഡല്‍ഹിക്കു പുറമെ ബെംഗളുരുവിലും ഇ-ബൈക്ക് സേവനം ആരംഭിക്കാന്‍ ഒല പദ്ധതിയിടുന്നുണ്ട്. ഇതിനായി ഒല ബെംഗളുരുവില്‍ 200 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണു സ്ഥാപിച്ചിരിക്കുന്നത്.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു ഉള്‍പ്പെടെ മൂന്ന് നഗരങ്ങളിലായി 10,000 ഇലക്ട്രിക് ടുവീലറുകള്‍ വിന്യസിക്കാനാണ് ഒല തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കാനാണ് ഒല പദ്ധതിയിടുന്നത്.