image

13 March 2024 6:00 AM

News

മാര്‍ച്ച് മാസം മിന്നിക്കാന്‍ ഒല: ഇ-ഓട്ടോറിക്ഷ ലോഞ്ച് ഉടന്‍

MyFin Desk

മാര്‍ച്ച് മാസം മിന്നിക്കാന്‍ ഒല: ഇ-ഓട്ടോറിക്ഷ ലോഞ്ച് ഉടന്‍
X

Summary

  • 2024 ഫെബ്രുവരിയില്‍ ഒല എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി
  • ഒലയ്ക്ക് ഇലക്ട്രിക് ടു വീലര്‍ വിപണിയില്‍ 42 ശതമാനം പങ്കാളിത്തമുണ്ട്
  • രാഖി എന്ന ബ്രാന്‍ഡ് നെയ്മിലായിരിക്കും ഇ-ഓട്ടോറിക്ഷ നിരത്തിലിറക്കുക


ഇലക്ട്രിക് ടു വീലര്‍ വിപണിയിലെ മുടി ചുടാ മന്നനാണ് ഒല.

ഒല ഇലക്ട്രിക് ഈ മാസം അവസാനത്തോടെ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രാഖി എന്ന ബ്രാന്‍ഡ് നെയ്മിലായിരിക്കും ഇ-ഓട്ടോറിക്ഷ നിരത്തിലിറക്കുക.

കമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസിലേക്ക് പ്രവേശിക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി ഒല വര്‍ഷങ്ങളായി ഇ-ഓട്ടോറിക്ഷയായ ' രാഖി ' ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നിലവില്‍ ഓട്ടോറിക്ഷ വിപണിയിലെ മുന്‍നിരക്കാരായ പിയാജിയോയുടെ ആപ്പേ ഇ-സിറ്റി, ബജാജ്, മഹീന്ദ്ര എന്നിവരോടായിരിക്കും ഒലയുടെ ' രാഖി ' മത്സരിക്കുക.

ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുകയാണ് ഒല. ഇതിനായി 2023 ഡിസംബറില്‍ ഡിആര്‍എച്ച്പി സമര്‍പ്പിച്ചിരുന്നു. ഐപിഒയിലൂടെ 5,000 കോടി രൂപ സമാഹരിക്കാനാണ് ഒല ഉദ്ദേശിക്കുന്നത്.

ഇ-ടു വീലര്‍ വില്‍പ്പനയില്‍ 2024 ഫെബ്രുവരിയില്‍ ഒല എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി.

ഏകദേശം 35,000 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ ഒല വില്‍പ്പന നടത്തിയത്. ഇപ്പോള്‍ ഒലയ്ക്ക് ഇലക്ട്രിക് ടു വീലര്‍ വിപണിയില്‍ 42 ശതമാനം പങ്കാളിത്തമുണ്ട്.