23 April 2024 6:02 AM
Summary
- കൊച്ചിയില്‍ സര്‍വീസ് സെന്റര്‍ തുറന്നതിന്റെ ഭാഗമായി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ കസ്റ്റമേഴ്‌സിനെ ഒരുമിപ്പിച്ച് ഒരു റൈഡ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്
- കേരളത്തിലെ ഒലയുടെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ കൂടിയാണ് കൊച്ചിയിലേത്
- ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലിറക്കിയ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു വില്‍പ്പന
ഒല ഇലക്ട്രിക് ആലുവയില്‍ സര്‍വീസ് സെന്റര്‍ ഏപ്രില്‍ 22 ന് തുറന്നു. രാജ്യത്ത് ഒല തുറന്ന 500-ാമത് സര്‍വീസ് സെന്ററാണിത്. കേരളത്തിലെ ഒലയുടെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ കൂടിയാണിത്.
കസ്റ്റമേഴ്‌സിന് മികച്ച വില്‍പ്പനാനന്തര സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു സര്‍വീസ് സെന്ററുകള്‍ തുറക്കുന്നതെന്ന് ഒല പറഞ്ഞു.
ആലുവ സര്‍വീസ് സെന്റര്‍ ഒല കസ്റ്റമര്‍ ഡോ. അന്‍ഫാല്‍ ഹബീബ്, വ്‌ളോഗര്‍ മെറില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കൊച്ചിയില്‍ സര്‍വീസ് സെന്റര്‍ തുറന്നതിന്റെ ഭാഗമായി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ കസ്റ്റമേഴ്‌സിനെ ഒരുമിപ്പിച്ച് ഒരു റൈഡ് നടത്താന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലിറക്കിയ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു വില്‍പ്പന. പിന്നീട് വിപണിയില്‍ നിന്ന് ആവേശം പകരുന്ന പ്രതികരണം ലഭിച്ചതോടെ ഷോറൂം ആരംഭിക്കുകയായിരുന്നു.
മാസ് വിപണിയെ ആകര്‍ഷിക്കുക എന്നതിന്റെ ഭാഗമായി ഒല സമീപദിവസം എസ് വണ്‍ എക്‌സ് (S1 X ) സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിച്ചിരുന്നു.
ഈ മോഡലിന് മൂന്ന് ബാറ്ററി കോണ്‍ഫിഗറേഷനുകളാണ് ഉള്ളത്.
2 kWh, 3 kWh, 4 kWh എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍.
69,999, 84,999, 99,999 എന്നിങ്ങനെയാണ് ഇവയുടെ വില.
ഒലയുടെ മറ്റ് മോഡലുകള്‍ എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് എന്നിങ്ങനെയാണ്.
ഇവയുടെ വില യഥാക്രമം 1,29,999, 1,04,999, 84,999 എന്നിങ്ങനെയാണ്.