16 Oct 2023 5:59 PM
Summary
മറ്റു പ്രമുഖ ഏഷ്യൻ കറൻസികളും മൂല്യ തകർച്ച നേരിടുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണ വില കുതിക്കുന്നതിനെ തുടർന്ന് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 83 .28 രൂപയിൽ എത്തി. ഇന്ന് രാവിലെ (ഒക്ടോബർ 16 ) വ്യാപരം തുടങ്ങിയത് 83.2432 രൂപയ്ക്കാണ്. ഇത് കഴിഞ്ഞ ട്രേഡിങ്ങ് സെഷനിൽ 83.2625 രൂപയിലാണ് വ്യാപരം അവസാനിച്ചത്. മറ്റു പ്രമുഖ ഏഷ്യൻ കറൻസികളും മൂല്യ തകർച്ച നേരിടുന്നു.
രൂപയെ കരകയറ്റാൻ ആർ ബി ഐ വിപണിയിൽ ഇറങ്ങിയിട്ടുണ്ടന്നാണ് വിപിണി വിശാരദർ പറയുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 6 ശതമാനം കൂടി 91 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
എന്നാൽ ഇന്ന് ( ഒക്ടോബർ 16 ) 0 .4 ശതമാനം താഴ്ന്നു 90 .55 ഡോളറിനാണ് ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സിൽ വ്യാപാരം നടക്കുന്നത് . വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ്സ് 0 .5 ശതമാനം താഴ്ന്നു 87 .28 ഡോളറിലും. ഈ രണ്ടു ബെഞ്ച്മാർക്കുകളും വെള്ളിയാഴ്ച 6 ശതമാനം വരെ ഉയർന്നിരുന്നു.
മറ്റു രാജ്യങ്ങൾ യുദ്ധത്തിൽ പങ്കെടുക്കുമോ എന്ന് ഇപ്പോൾ തീർച്ചയില്ലാത്തതിനാലാണ് എണ്ണ വില താഴ്ന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനു ഇറാൻ നൽകുന്ന മുന്നറിയിപ്പും, സൗദി സമാധാന ശ്രമങ്ങൾ മരവിപ്പിച്ചതും എണ്ണ വിപണിയെ കൂടുതൽ ആശങ്കയിൽ ആഴ്ത്തുന്നു.
രൂപയുടെ മൂല്യം 83 .25 ൽ എത്തുമ്പോൾ, പിന്നയും താഴാതിരിക്കാൻ സ്‌പോട്ട് മാർക്കറ്റിലും, ഫ്യുച്ചേഴ്സിലും ആർ ബി ഇടപെടും. അങ്ങനെ ആണ് ഇന്ന് രൂപ അൽപ്പം ശക്തി പ്രാപിച്ചത്
എണ്ണ വില കൂടുന്നു, ഓഹരി വിപണി താഴുന്നു, ഡോളർ ശക്തി പ്രാപിക്കുന്നു , അമേരിക്കൻ ട്രഷറിബിൽ വിപണി ഇടിയുന്നു, സ്വർണം കൂടുതൽ തിളങ്ങുന്നു അതാണ് ഇപ്പോഴത്തെ ലോക സമ്പദ് ഘടനയുടെ ഒരു ലഘു ചിത്രം.