image

8 Jan 2025 10:10 AM GMT

News

ലുലു മാളിൽ ഓഫർ പൊടിപൂരം; ഇപ്പോൾ ചെന്നാൽ പകുതി വിലയിൽ സാധനങ്ങൾ വാങ്ങാം......

MyFin Desk

lulus great offer sale
X

ഉപഭോക്താക്കൾക്ക് ബ്രാൻഡഡ് ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവർണാവസരവുമായി കൊച്ചി ലുലു മാൾ. ജനുവരി ഒൻപത്‌ മുതൽ ഓഫർ സെയിൽ ആരംഭിക്കും. ജനുവരി12 വരെയാണ് ഓഫർ ഉണ്ടാകുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവയിലും ഓഫര്‍ ലഭ്യമാണ്.

ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാ​ഗമായി ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന്റെ ഭാഗമായി 9, 10 തീയതികളിൽ ലുലു സ്റ്റോറുകൾ രാവിലെ എട്ടുമണി മുതൽ പുലർച്ചെ രണ്ടുമണി പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ രാത്രി 12 മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും.

മികച്ച ഓഫറുകളുമായി ലുലു ‘എൻഡ് ഓഫ് സീസൺ സെയി’ലും നടക്കുന്നുണ്ട്. ഈ മാസം 19 വരെയാണ് ഈ ഓഫർ. ഏറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. കൂടാതെ ഫുട്‌വെയര്‍, ആക്സെസറീസ്, ലഗേജ്, ലേഡീസ് ഹാന്‍ഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവയും 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.