6 Oct 2023 4:18 PM IST
Summary
87 ശതമാനം നോട്ടുകളും നിക്ഷേപത്തിന്റെ രൂപത്തില്‍ ബാങ്കില്‍ തിരിച്ചെത്തി
മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ (ഒക്ടോബര്‍ 7) അവസാനിക്കാനിരിക്കവേ, 2000 രൂപയുടെ 12,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരികെ എത്താനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ എസ്.കെ. ദാസ് പറഞ്ഞു.
87 ശതമാനം നോട്ടുകളും നിക്ഷേപത്തിന്റെ രൂപത്തില്‍ ബാങ്കില്‍ തിരിച്ചെത്തിയതായി അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷം മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയ പരിധിയും നല്‍കിയിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 30ന് സമയപരിധി വീണ്ടും ഒക്ടോബര്‍ ഏഴ് വരെ നീട്ടിയതായി ആര്‍ബിഐ അറിയിച്ചു.
സെപ്റ്റംബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 2000 രൂപയുടെ 14,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നാണ് ആര്‍ബിഐ അറിയിച്ചത്.
ഒക്ടോബര്‍ ഏഴ് കഴിഞ്ഞാല്‍ 2000 രൂപയുടെ നോട്ട് മാറ്റാന്‍ ആര്‍ബിഐയുടെ റീജിയണല്‍ ഓഫീസിനെ സമീപിക്കേണ്ടി വരും.