27 March 2023 10:07 AM
Summary
- എൻപിഎസ് അക്കൗണ്ടുകൾക്ക് കെവൈസി നിർബന്ധമാണ്
- മാർച്ച് 31 നു മുൻപായി പാൻ, ആധാറുമായി ലിങ്ക് ചെയ്യണം
നാഷണൽ പെൻഷൻ സ്‌കീമിന്റെ വരിക്കാർക്കും പാനും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം റെഗുലേറ്ററി അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്.
മാർച്ച് 31 ന് മുൻപ് ആധാറുമായി പാൻ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മാർച്ച് 31 നു മുൻപ് ലിങ്ക് ചെയ്യാത്ത പക്ഷം ഇടപാടുകളിൽ പരിധി ഏർപ്പെടുത്തുമെന്നും, പിഴ ഈടാക്കുമെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. എൻപിഎസ് അക്കൗണ്ടുകൾക്ക് കെവൈസി നിർബന്ധമായതിനാൽ, പാൻ നിർബന്ധമായും ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് പിഎഫ് ആർഡിഎ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തടസമില്ലാസെ എൻപിഎസ് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മാർച്ച് 31
ന് മുമ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടതാണ്.
ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം പാൻ കാർഡ് അസാധുവാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) അറിയിച്ചിരുന്നു.2022 ജൂലൈ 1-നോ അതിനു ശേഷമോ പാൻ-ആധാർ ലിങ്ക് പൂർത്തിയാകുകയാണെങ്കിൽ, 1,000 രൂപ ഫീസ് ഈടാക്കും.
എൻപിഎസ് അക്കൗണ്ടിൽ നിലവിലുള്ള വരിക്കാർക്ക് ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി https://cra-nsdl.com/CRA/ എന്ന ലിങ്ക് വഴി എൻ പി എസ് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുക. അതിൽ അപ്‌ഡേറ്റ് ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ഓപ്ഷനുകളിൽ അപ്ഡേറ്റ് ഡീറ്റെയിൽസ് എന്നതിൽ ക്ലിക്ക് ചെയ്യുക. അതിൽ ആഡ് / അപ്ഡേറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകുക. തുടർന്ന് ഒടിപി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ ടി പി എന്റർ ചെയുക. ഒടിപി നൽകുന്നതിലൂടെ നിങ്ങളുടെ ആധാർ, പെർമെനെന്റ് റിട്ടയർമെൻറ്റ് അക്കൗണ്ട് നമ്പറുമായി വിജയകരമായി ലിങ്ക് ചെയ്തുവെന്ന അറിയിപ്പ് ലഭിക്കും.