21 March 2024 11:58 AM IST
എസ്സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയ്ക്കെതിരായ സമന്‍സില്‍ മൂന്നാഴ്ചത്തേക്ക് നടപടിയില്ല: സെബി
MyFin Desk
Summary
- സമന്‍സ് ചോദ്യം ചെയ്ത് ചന്ദ്ര ഈ മാസം ആദ്യം ഹര്‍ജി നല്‍കിയിരുന്നു
- ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചന്ദ്രയുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെബിയെ അനുവദിച്ചത്.
- വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 10 ന് മാറ്റി
ഫണ്ട് വകമാറ്റം സംബന്ധിച്ച കേസില്‍ എസ്സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയ്ക്ക് അയച്ച സമന്‍സിനെതിരെ കൂടുതല്‍ നടപടിയെടുക്കില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
സമന്‍സ് ചോദ്യം ചെയ്ത് ചന്ദ്ര ഈ മാസം ആദ്യം ഹര്‍ജി നല്‍കിയിരുന്നു.
വ്യവസായി സുഭാഷിന്റെ അഭിഭാഷകന്‍ രവി കദം, സെബി ആരംഭിച്ച മുഴുവന്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും മൂലധന വിപണി നിരീക്ഷകന്‍ 'മുന്‍കൂട്ടി നിശ്ചയിച്ച' രീതിയിലാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്ന് വാദിക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചന്ദ്രയുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെബിയെ അനുവദിച്ചത്.
ഇന്നലെ മുതല്‍ മൂന്നാഴ്ചത്തേക്ക് സമന്‍സ് പ്രകാരം തുടര്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് റെഗുലേറ്ററുടെ അഭിഭാഷകന്‍ മുസ്തഫ ഡോക്ടര്‍ ബെഞ്ചിനെ അറിയിച്ചു. വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 10 ന് മാറ്റി.