image

13 April 2024 9:25 AM

News

അംബാനി കുടുംബത്തിലേക്ക് പുതുപുത്തന്‍ രണ്ട് ആഡംബര കാറുകളെത്തി

MyFin Desk

അംബാനി കുടുംബത്തിലേക്ക് പുതുപുത്തന്‍ രണ്ട് ആഡംബര കാറുകളെത്തി
X

Summary

  • നിത സ്വന്തമാക്കുന്ന രണ്ടാമത്തെ റോള്‍സ് റോയ്‌സ് കാറാണിത്
  • നിത റോള്‍സ് റോയ്‌സ് സ്വന്തമാക്കിയതിനു പിന്നാലെ മകള്‍ ഇഷയും പുതിയ ആഡംബര കാര്‍ സ്വന്തമാക്കി
  • ആറ് കോടി രൂപയുടെ ബെന്റ്‌ലി ബെന്റേഗയാണ് ഇഷ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്


റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍മാനുമായ നിത അംബാനി ആഡംബര കാറായ റോള്‍സ് റോയ്‌സ് ഫാന്റം VIII ഇഡബ്ല്യുബി കാര്‍ സ്വന്തമാക്കി. 12 കോടി വില മതിക്കുന്നതാണു പുതിയ കാറെങ്കിലും കസ്റ്റമൈസ് ചെയ്തിരിക്കുന്നതിനാല്‍ 12 കോടി രൂപയ്ക്കും മുകളില്‍ വന്നിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിത സ്വന്തമാക്കുന്ന രണ്ടാമത്തെ റോള്‍സ് റോയ്‌സ് കാറാണിത്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ഭര്‍ത്താവ് മുകേഷ് അംബാനി 10 കോടി രൂപ വില മതിക്കുന്ന റോള്‍സ് റോയ്‌സ് കള്ളിനന്‍ നിതയ്ക്കു സമ്മാനിച്ചിരുന്നു.

റോസ് ക്വാര്‍ട്‌സ് എക്സ്റ്റീരിയറും, ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറുമാണ് നിത സ്വന്തമാക്കിയ റോള്‍സ് റോയ്‌സിനുള്ളത്.

നിത റോള്‍സ് റോയ്‌സ് സ്വന്തമാക്കിയതിനു പിന്നാലെ മകള്‍ ഇഷയും പുതിയ ആഡംബര കാര്‍ സ്വന്തമാക്കി.

ആറ് കോടി രൂപയുടെ ബെന്റ്‌ലി ബെന്റേഗയാണ് ഇഷ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.