1 Feb 2024 5:02 PM IST
Summary
- 2020-ല്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം
- ഇത് ആറാം തവണയാണ് നിര്‍മല ബജറ്റ് അവതരിപ്പിച്ചത്
- ഇപ്രാവിശ്യം ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത്
ഇന്ന് പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസംഗിച്ചത് വെറും 58 മിനിറ്റ് മാത്രം.
രാവിലെ 11 മണിക്ക് പ്രസംഗം ആരംഭിച്ചു. കൃത്യം 58 മിനിറ്റായപ്പോള്‍ പ്രസംഗം അവസാനിക്കുകയും ചെയ്തു.
ആറാം തവണയാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത്. 2023-ല്‍ അവതരിപ്പിച്ച ബജറ്റില്‍ 87 മിനിറ്റ് സംസാരിച്ചിരുന്നു.
2020-ല്‍ നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. 2 മണിക്കൂര്‍ 40 മിനിറ്റാണ് അന്ന് മന്ത്രി പ്രസംഗിച്ചത്.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്റെ വിവരങ്ങള്‍
2019- 2 മണിക്കൂര്‍ 17 മിനിറ്റ്
2020- 2 മണിക്കൂര്‍ 40 മിനിറ്റ്‌സ്
2021- 1 മണിക്കൂര്‍ 50 മിനിറ്റ്‌സ്
2022- 1 മണിക്കൂര്‍ 33 മിനിറ്റ്‌സ്
2023- 1 മണിക്കൂര്‍ 27 മിനിറ്റ്‌സ്
2024- 58 മിനിറ്റ്‌സ്