image

6 March 2024 5:55 AM

News

വെര്‍മോണ്ട് പിടിച്ച് നിക്കി ഹാലെ

MyFin Desk

വെര്‍മോണ്ട് പിടിച്ച് നിക്കി ഹാലെ
X

Summary

  • നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപും-ബൈഡനും ഏറ്റുമുട്ടാനാണ് സാധ്യത
  • വെര്‍മോണ്ടിലേത് നിക്കി ഹാലെയുടെ രണ്ടാം പ്രൈമറി ജയമാണ്‌
  • റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ട്രംപും നിക്കി ഹാലെയുമാണ് സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ശ്രമിക്കുന്നത്


ഈ വര്‍ഷം നവംബറില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള വെര്‍മോണ്ട് പ്രാഥമിക മത്സരത്തില്‍ (പ്രൈമറി) നിക്കി ഹാലെക്ക് ജയം.

പ്രൈമറിയില്‍ ഇത് നിക്കി ഹാലെയുടെ രണ്ടാമത്തെ ജയമാണ്. ഇന്നലെ (മാര്‍ച്ച് 5) ആണ് വെര്‍മോണ്ട് പ്രൈമറി നടന്നത്.

2024 മാര്‍ച്ച് 3 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രൈമറിയില്‍ നിക്കി ഹാലെ ജയിച്ചിരുന്നു. അത് ആദ്യ ജയം കൂടിയായിരുന്നു. 62.8 ശതമാനം വോട്ടുകളാണു നിക്കി ഹാലെ നേടിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ട്രംപും നിക്കി ഹാലെയുമാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ശ്രമിക്കുന്നത്.

മാര്‍ച്ച് 5 ചൊവ്വാഴ്ച ' സൂപ്പര്‍ ചൊവ്വ ' കൂടിയായിരുന്നു. യുഎസ്സിലെ 15 സ്റ്റേറ്റുകളിലാണ് ഇന്നലെ പ്രൈമറികളും കോക്കസുകളും നടന്നത്.

ഇതില്‍ 11 ഇടങ്ങളിലും ട്രംപാണ് ജയിച്ചത്.

ടെക്‌സസ്,

മസാച്ചുസെറ്റ്‌സ്,

കൊളറാഡോ,

മെയ്ന്‍,

വെര്‍ജീനിയ,

മിനസോട്ട,

ടെന്നസി,

അലബാമ,

അര്‍ക്കന്‍സസ്,

നോര്‍ത്ത് കരോലിന,

ഒക്‌ലഹോമ

തുടങ്ങിയ സ്‌റ്റേറ്റുകളാണ് ട്രംപിന് ജയം സമ്മാനിച്ചത്. മറ്റിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്.