image

4 April 2024 10:47 AM

News

ടാഗിംഗ് ഫീച്ചേഴ്‌സുമായി വാട്സ്‌ആപ്പിന്റെ പുതിയ അപ്ഡേറ്റ് വരുന്നു

MyFin Desk

tagging feature in whatsapp status from now on
X

Summary

  • സ്റ്റാറ്റസില്‍ നിങ്ങളുടെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്
  • സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് മെൻഷൻ ചെയ്യുന്ന സുഹൃത്തിന് ലഭിക്കുന്ന തരത്തിലാണ് വാട്സ്‌ആപ്പ് അപ്ഡേറ്റ് വരുന്നത്
  • സ്വകാര്യതയുടെ ഭാഗമായാണ് മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് കാണാതിരിക്കാൻ ഇത്തരത്തില്‍ ഒരു ഫീച്ചർ വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്


ദിനം പ്രതി പുതിയ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നതിൽ മുൻപന്തിയിൽ തന്നെയാണ് വാട്സ്‌ആപ്പ്. ഇപ്പോഴിതാ വീണ്ടും പുതിയൊരു അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്.സ്റ്റാറ്റസില്‍ നിങ്ങളുടെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്.വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്‌ വാട്സ്‌ആപ്പിന്റെ ഉപയോക്താക്കൾക്ക് ഇനി മുതല്‍ സ്റ്റാറ്റസില്‍ സുഹൃത്തുക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ സാധിക്കും. സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് മെൻഷൻ ചെയ്യുന്ന സുഹൃത്തിന് ലഭിക്കുന്ന തരത്തിലാണ് വാട്സ്‌ആപ്പ് അപ്ഡേറ്റ് വരുന്നത്. ഏത് വ്യക്തിയെ മെൻഷൻ ചെയ്തു കൊണ്ടാണോ സ്റ്റാറ്റസ് പങ്കുവെക്കുന്നത് ആ വ്യക്തിക്ക് മാത്രമേ ഇക്കാര്യം അറിയാൻ സാധിക്കുകയുള്ളൂ എന്നതാണ് പുതിയ അപ്ഡേറ്റിന്റെ പ്രത്യേകത.സ്വകാര്യതയുടെ ഭാഗമായാണ് മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് കാണാതിരിക്കാൻ ഇത്തരത്തില്‍ ഒരു ഫീച്ചർ വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്. പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതാണ് വാട്സ്‌ആപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രധാനമായതോ അല്ലെങ്കില്‍ പ്രത്യേക അവസരങ്ങളിലോ പുതിയ അപ്ഡേറ്റ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.