Summary
2023 ജൂൺ അവസാനിച്ചപ്പോൾ, കെ എസ് ഇ ബി ക്കു കിട്ടാനുള്ള കുടിശിക ആയ 3261 .01 കോടിയിൽ, 1265 .34 കോടിയും നൽകാനുള്ളത് കെ ഡബ്ല്യൂ എ ആയ്യിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളിൽ ആടിയുലയുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ എസ് ഇ ബി) നു അൽപ്പം ആശ്വാസം പകർന്നുകൊണ്ട് സംസ്ഥാന ധന വകുപ്പ്, കെ എസ് ഇ ബി യുടെ ഏറ്റവും വലിയ കുടിശ്ശികക്കാരായ കേരളം വാട്ടർ അതോറിറ്റി (കെ ഡബ്ല്യൂ എ) യെ കൊണ്ട് കുടിശ്ശിക അടപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. .
സംസ്ഥാനത്തെ ഏക വൈദ്യുതി ദാതാവായാ കെ എസ് ഇ ബി യുടെ ഏറ്റവും വലിയ കുടിശ്ശികക്കാരാണ് കെ ഡബ്ല്യൂ എ. 2023 ജൂൺ അവസാനിച്ചപ്പോൾ, കെ എസ് ഇ ബി ക്കു കിട്ടാനുള്ള കുടിശിക ആയ 3261 .01 കോടിയിൽ, അതിന്റെ 40 ശതമാനവും അതയിതു 1265 .34 കോടിയും ലഭിക്കാനുള്ളത് കെ ഡബ്ല്യൂ എ യിൽ നിന്നായിരുന്നു
കെ ഡബ്ല്യൂ എ യെ കൊണ്ട് കുടിശ്ശിക അടപ്പിക്കാൻ ധന വകുപ്പ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി കെ ഡബ്ല്യൂ എ യോട് ഒരു എസ്ക്രോ അക്കൗണ്ട് ആരംഭിക്കാൻ ധന വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. `` ഈ അക്കൗണ്ടിൽ നിന്ന് ഒരു നിശ്ചിത തുക മാസംതോറും കെ എസ് ഇ ബി ക്കു ലഭ്യമാക്കണം,'' ഇത് സംബന്ധിച്ചു ഇറക്കിയ ഉത്തരവിൽ ധന വകുപ്പ് വാട്ടർ അതോറിറ്റിയോട് നിർദ്ദേശിച്ചു.
രണ്ടു പാർട്ടികൾ തമ്മിലുള്ള ഇടപാടിൽ ഒരു മധ്യസ്ഥൻ എന്ന നിലക്കും മൂന്നാമതൊരു പാർട്ടിയുടെ പേരിലുള്ള ഒരു താത്ക്കാലിക ബാങ്ക് അക്കൗണ്ടിനെയാണ് എസ്ക്രോ അക്കൗണ്ട് എന്ന് പറയുന്നത്. രണ്ടു പാർട്ടികൾ തമ്മിലുള്ള ഇടപാടുകൾ കഴിഞ്ഞാൽ ആ അക്കൗണ്ട് റദ്ദാകും. ഇവിടെ അക്കൗണ്ട് ധന വകുപ്പിന്റെ പേരിലാകും. കെ ഡബ്ല്യൂ എ ഇതിൽ നിക്ഷേപിക്കുന്ന പണത്തിൽ നിന്ന് ഒരു നിശ്ചിത തുക ധന വകുപ്പ് കെ എസ് ഇ ബി ക്കു മാസം തോറും നൽകും.
വാട്ടർ അതോറിറ്റിക്ക് എസ്ക്രോ അക്കൗണ്ട് തുറക്കാനുള്ള അനുവാദം കൊടുക്കാൻ ധന വകുപ്പിന് നിർദ്ദേശം നൽകികൊണ്ടുള്ള സർക്കാർ ഉത്തവ് നേരത്തെ തന്നെ ഇറക്കിയിരുന്നു..
കെ ഡബ്ല്യൂ എ യുടെ കെ എസ് ഇ ബി ക്കു നൽകാനുള്ള കുടിശ്ശിക തീർക്കാനുള്ള ഈ പദ്ധതി നവംബര്‍ 1 , 2023 മുതൽ നിലവിൽ വന്നു.
ആവർത്തിച്ചുണ്ടാകുന്ന വാർഷിക നഷ്ടത്തിലും, കടത്തിലും നട്ടം തിരിയുന്ന കെ എസ് ഇ ബിയാണ് പൊതു -സ്വകാര്യ മേഖലകൾ കൊടുക്കാനുള്ള കുടിശികാ ഭാരവും പേറുന്നത്. പൊതുമേഖലയുടെ കുടിശക തന്നെ ആയിരകണക്കിന് കോടി വരും.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഗാർഹിക ആവശ്യങ്ങൾക്കു ഉൾപ്പടെയുള്ള വൈദ്യുതിയുടെ നിരക്ക് കൂട്ടികൊണ്ടു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ( കെ എസ് ഇ ആർ സി ) ഇടക്കാല ഉത്തരവ് ഇറക്കിയത്. നവംബർ 1 മുതൽ ജൂൺ 30 , 2024 വരെ എട്ടു മാസത്തേക്കായിരിക്കും പുതുക്കിയ നിരക്കിന്റെ കാലാവധി.
പുതിയ നിരക്ക് വർധന കെ എസ് ഇ ബി ക്കു 532 .50 കോടി അധിക വരുമാനം നേടി കൊടുക്കും. ഇതിൽ 453 .13 കോടി ലോ ടെൻഷൻ ഉപഭോക്താക്കളിൽ നിന്നും , 79 .38 കോടി ഹൈ/എക്സ്ട്രാ ഹൈ-ടെൻഷൻ ഉപഭോക്താക്കളിൽ നിന്നും ആയിരിക്കും ലഭിക്കുക.
തുടർച്ചയായി നഷ്ടം നേരിടുന്നതിനാൽ, കെ എസ് ഇ ബി യു യുടെ മിച്ച മൂല്യം 2023 ജൂൺ അവസാനം 27 ,075 കോടി നെഗറ്റീവിലേക്കു താഴുന്നു. ഏറ്റവും പുതിയ ബാലൻസ്ഷീറ്റ് പ്രകാരം കെ എസ് ഇ ബി യുടെ കടം 15 ,721 .75 കോടി എന്ന റെക്കോർഡ് നിരയിലേക്ക് പെരുകി.