image

3 April 2024 12:05 PM

News

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശത്തില്‍ വീണു പോകരുത്; ജാഗ്രത നിര്‍ദ്ദേശവുമായി ഐസിഐസിഐ ബാങ്ക്

MyFin Desk

new scam active, icici bank alert
X

Summary

  • സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വിവരമറിയിക്കാം
  • അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
  • സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയുടെ വിശ്വസനീയത ഉറപ്പു വരുത്തണം


ഡിജിറ്റല്‍ സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് സാമ്പത്തിക തട്ടിപ്പുകളുടെ പുതിയ രൂപത്തെക്കുറിച്ചും അപ്‌ഡേറ്റായിരിക്കേണ്ടതുണ്ട്. കാരണം തട്ടിപ്പ് നടത്തുന്നവര്‍ ഓരോ ദിവസവും പുതിയ പുതിയ രീതികളുമായാണ് രംഗത്തെത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത് ഐസിഐസിഐ ബാങ്ക്. തട്ടിപ്പുകാര്‍ ഇമെയില്‍, മെസേജ് എന്നിവ അയച്ച് ഉപഭോക്ാക്കളോട് അതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി.

ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കൂ

ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ജാഗ്രത സന്ദേശം അയച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. 'ഐസിഐസിഐ ബാങ്ക് ഒരിക്കലും ഉപഭോക്താക്കളോട് എസ്എംഎസ്, കോള്‍, വാട്‌സാപ്പ് സന്ദേശം എന്നിവയിലൂടെ ഏതെങ്കിലും നമ്പറിലേക്ക് വിളിക്കാനോ, ഏതെങ്കിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെടില്ല' എന്നതാണ് സന്ദേശം.

തട്ടിപ്പുകാര്‍ വാട്‌സാപ്പ്, എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുകയും അവരോട് ഇമെയില്‍, മെസേജ് എന്നിവ വഴി നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാനോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ പറയും. ഇങ്ങനെ ചെയ്യാനായി ക്ലിക്ക് ചെയ്യുമ്പോള്‍ മലീഷ്യസ് സോഫ്റ്റ് വേറുകള്‍ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കും. ഇങ്ങനെ ബാങ്കിലെ പണം നഷ്ടപ്പെടാം.

ഉപഭോക്താക്കള്‍ എന്ത് ചെയ്യണം

ബാങ്കിംഗ് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. ഏറ്റവും പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ആപ്ലിക്കേഷനുകള്‍ വിശ്വസനീയവും അംഗീകൃതവുമായ സ്രോതസുകളില്‍ നിന്നും ഡൗണ്‍ ചെയ്യണം. അതായത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോര്‍ എന്നിവ ഉപയോഗിക്കാം. മൂന്നാം കക്ഷി അല്ലെങ്കില്‍ അറിയപ്പെടാത്ത സ്രോതസുകളില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന്‍ ബ്ലോക്ക് ചെയ്യാം.

എന്തെങ്കിലും കാരണവശാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീണു പോയാല്‍ ഉടനടി ബാങ്കിനെ വിവരമറിയിക്കണം. അതോടൊപ്പം ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍, ചക്ഷു എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യാം.