image

28 May 2023 8:32 AM GMT

News

പുതിയ പാര്‍ലമെന്റ് കെട്ടിടം; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

MyFin Desk

പുതിയ പാര്‍ലമെന്റ് കെട്ടിടം; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ
X

Summary

  • ലോക്‌സഭയില്‍ 1,272 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും
  • 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 836 കോടി രൂപ ചെലവിൽ
  • അടുത്ത വർഷകാല സമ്മേളനം പുതിയ സഭയില്‍


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനമായ പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് (2023 മെയ് 28ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. 90 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ പാര്‍ലമെന്റ് കെട്ടിടത്തിനു പകരമായി നിര്‍മിച്ച മന്ദിരത്തിന്റെ നിര്‍മാണച്ചെലവും മറ്റ് സവിശേഷതകളും പരിശോധിക്കാം.

ദേശീയ പക്ഷിയായ മയിലിന്റെ ആകൃതിയിലുള്ള പുതിയ മന്ദിരത്തിന് പഴയ മന്ദിരത്തിന്റെ മൂന്നിരട്ടി വലുപ്പമുണ്ട്. രാജ്യസഭയ്ക്ക് ദേശീയ പുഷ്പമായ താമരയുടെ ആകൃതിയാണ്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളെയും ഉള്‍ക്കൊള്ളിച്ചുള്ള സംയുക്ത സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സെന്‍ട്രല്‍ ഹാളില്‍ ആകെ 436 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമേയുണ്ടായിരുന്നുള്ളൂ. പാര്‍ലമെന്റില്‍ 793 അംഗങ്ങള്‍ ഉള്ളപ്പോഴാണിത്.

പുതിയ പാര്‍ലമെന്റിന് സെന്‍ട്രല്‍ ഹാള്‍ ഉണ്ടാകില്ല. എന്നാല്‍ ലോക്‌സഭയില്‍ 1,272 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവിടെയാണ് സംയുക്ത സമ്മേളനങ്ങള്‍ നടക്കുക.വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റിലായിരിക്കും നടക്കുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 836 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്.

വലുപ്പത്തില്‍ ലോകത്ത് നാലാമത്

ലോകത്തെ ഏറ്റവും വലിയ പാര്‍ലമെന്റ് മന്ദിരം ചൈനയുടെ നാഷനല്‍ പീപിള്‍സ് കോണ്‍ഗ്രസ് ബില്‍ഡിങ് ആണ്. ഇതിന് 1,71,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. റുമാനിയ, യു.എസ്.എ എന്നിവിടങ്ങളിലെ വലുപ്പത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം- ചരിത്രത്തില്‍

1918-പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപരേഖ തയാറായി.

1927- പഴയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പൂര്‍ത്തിയായി.

2020-പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിട്ടു

2022-പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കെട്ടിടം പണി പൂര്‍ത്തിയായി.

2023- പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം