image

31 Oct 2023 6:54 AM GMT

News

എയർ ഇന്ത്യയ്ക്ക് പുതിയ സി ഇ ഒ, സേവന സംവിധാനങ്ങൾ

MyFin Desk

air india new ceo | aviation
X

Summary

ആറ് പുതിയ ബോയിംഗ് 777-300 ഇആര്‍ വിമാനങ്ങള്‍ എയര്‍ലൈനിന്റെ ഫ്‌ളീറ്റില്‍ ഉണ്ട്.


എയർ ഇന്ത്യയെ പുതിയ ആകാശത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി, ടാറ്റ ഗ്രൂപ്പ് എയർലൈൻ ഇൻഡസ്ട്രിയിൽ മിന്നുന്ന താരങ്ങളെ തേടിപിച്ചു എയർ ഇന്ത്യയുടെ അമരത്തേക്കു കൊണ്ടുവരുന്നു. ആദ്യം കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയി ക്യാമ്പ്‌ബെല്‍ വിൽ‌സണെ കൊണ്ടുവന്നു. ഇപ്പോൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ക്ലൗസ് ഗോര്‍ഷിനെയും.ബ്രിട്ടീഷ് എയര്‍വേയ്‌സ്, എയര്‍ കാനഡ തുടങ്ങിയ വമ്പൻ എയര്‍ലൈനുകളില്‍ പ്രവർത്തിച്ചതിന്റെ പരിചയ സമ്പത്തുമായാണ് ഗോർഷ് എയർ ഇന്ത്യയിലേക്ക് വരുന്നത്. അവിടെ അദ്ദേഹം ഫ്ലൈറ്റ് ഓപ്പറേഷനുകള്‍, എഞ്ചിനീയറിംഗ്, ക്യാബിന്‍ ക്രൂ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന.

ക്ലൗസ് ഗോര്‍ഷിനെ നിയമിച്ചത് കമ്പനിക്ക് ഗണ്യമായ ഉത്തേജനം നല്‍കുമെന്നാണ് എയര്‍ ഇന്ത്യ എംഡി ക്യാമ്പ്‌ബെല്‍ വില്‍സണിന്റെ അഭിപ്രായം.

കമ്പനി ക്യാബിന്‍ ക്രൂ ഡിവിഷണല്‍ വൈസ്്പ്രസിഡന്റായി സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നുള്ള കുറഞ്ഞ ചെലവില്‍ വിമാന യാത്ര ലഭ്യമാക്കുന്ന സ്‌കൂട്ട്ിലെ ഇന്‍ഫ്‌ളൈറ്റ് മേധാവി ജൂലിയ എന്‍ജിയെ നിയമിച്ചിട്ടുണ്ട്.

നേതൃത്വ നിരയിൽ അനുയോജ്യരായ ആൾക്കാരെ കിട്ടാത്തതുകൊണ്ടാണ് എയർ ഇന്ത്യക്കു പുതിയ രൂപവും ഭവും നല്കാൻ താസിക്കുന്നതെന്നാണ് ടാറ്റ ഗ്രൂപ്പ് പറയുന്നത്.

വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നിര്‍ണായകമായ കാര്യമാണ്. അതിനായി പരിചയ സമ്പന്നരെ കൊണ്ടു വരിക എന്നുള്ളത് താരതമ്യേന ബുദ്ധിമുട്ടേറിയ കാര്യാണ്. അതിനാലാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിട്ടതെന്നാണ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം. എയര്‍ ഇന്ത്യയുടെ സംഘടനാ സംസ്‌കാരം മാറാന്‍ സമയമെടുക്കും, കാരണം ഇപ്പോഴും ചില പാരമ്പര്യ മനോഭാവങ്ങള്‍ പുലര്‍ത്തുന്നു എന്നതു തന്നെയാണ് കാരണം. പക്ഷേ, ഇത് പുതിയ ജീവനക്കാരെ നിയമിക്കുന്നതോടെ മാറും, അവർ പറഞ്ഞു.

എയർ ഇന്ത്യയുടെ സേവനം വേഗം ലഭിക്കുവാൻ, കമ്പനി പുതിയ സംവിധാനങ്ങൾ ഒരുക്കുന്നു. അതിന്റെ ഭാഗമായി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ് (ജിഡിഎസ്) പങ്കാളികളായ അമഡ്യൂസ്, സബ്രെ, ട്രാവല്‍പോര്‍ട്ട് എന്നിവയുമായുള്ള പങ്കാളിത്തം പുതുക്കി എയര്‍ ഇന്ത്യ. ഈ പങ്കാളിത്തത്തിലൂടെ ട്രാവല്‍ ഏജന്റുമാര്‍, റീസെല്ലര്‍മാര്‍, കോര്‍പറേഷനുകള്‍ എന്നിവര്‍ക്ക് എയര്‍ ഇന്ത്യയുടെ സീറ്റ് ലഭ്യത, നിരക്കുകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ സഹായിക്കും.

ജിഡിഎസ് പങ്കാളികളുമായുള്ള കരാറുകള്‍ പുതുക്കുന്നതു വഴി എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ക്കായി വ്യക്തിഗത വില നിര്‍ണ്ണയം, ആകര്‍ഷകമായ നിരക്ക് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന ന്യൂ ഡിസ്ട്രിബ്യൂഷന്‍ കപ്പാസിറ്റി (എന്‍ഡിസി) സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. ആഗോളതലത്തില്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഫീസ് ഈടാക്കി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനാണ് വിമാനക്കമ്പനികള്‍ ജിഡിഎസ് സംവിധാനങ്ങളായ അമഡ്യൂസ്, സാബര്‍, ട്രാവല്‍പോര്‍ട്ട് എന്നിവയെ ഉപയോഗിക്കുന്നത്.

വിഹാന്‍ ഡോട്ട് എഐ എന്ന പേരിലാണ് കമ്പനി പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിമാനത്തിന്റെ ഗുണനിലവാരം, സേവനങ്ങളിലെ ചില പ്രശ്‌നങ്ങള്‍, കാലതാമസം എന്നിവയെക്കുറിച്ചാണ് പ്രധാനമായും എയർ ഇന്ത്യ നേരിടുന്ന വിമര്‍ശനം., എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം, സംവിധാനം, നടപടികള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രശ്‌നങ്ങളെല്ലാം മാറും. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുകയും പുതിയ വിമാനങ്ങള്‍ പുതിയ അനുഭവം നല്‍കുകയും ചെയ്യും. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ഗോര്‍ഷിനുമേല്‍ പുതിയ വിമാനങ്ങളെ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങളെ വേഗത്തില്‍ പരിവര്‍ത്തനം ചെയ്യാനും കാര്യക്ഷമമാക്കാനുമുള്ള സമ്മര്‍ദ്ദമുണ്ട്.

എയര്‍ലൈനിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററുമായി ചേര്‍ന്ന് റോഡ് ബുച്ചേഴ്‌സ് കണ്‍സള്‍ട്ടന്‍സിയാണ് പ്രവര്‍ത്തിക്കുന്നത്.

കമ്പനിയുടെ വാണിജ്യ, ധനകാര്യ വിഭാഗങ്ങളിലെ നവീകരണത്തിനുശേഷമാണ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നവീകരണത്തിലേക്ക് കമ്പനി പ്രവേശിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതിനൊപ്പം കാര്യക്ഷമത, ക്രോസ്-ഫംഗ്ഷണല്‍ സഹകരണം, ജീവനക്കാരുടെ മതിയായ വളര്‍ച്ച, പുരോഗതി എന്നിവയും കമ്പനിയുടെ ലക്ഷ്യമാണ്. അതിനായി എയര്‍ ഏഷ്യയില്‍ നിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ വിരമിച്ച മികച്ച പ്രതിഭകളുടെ വൈദഗ്ധ്യവും അനുഭവവും ഉപയോഗിച്ച് എയര്‌ലൈന് ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള ആലോചനയും കമ്പനിക്കുണ്ട്. വിസ്താരയുമായുള്ള സംയോജനത്തിലുള്ള ശ്രമവും ഇതിനൊപ്പം ടാറ്റ ഗ്രൂപ്പ് നടത്തുന്നുണ്ട്.

ന്യൂയോര്‍ക്ക് ജെഎഫ്‌കെ, നെവാര്‍ക്ക് ലിബര്‍ട്ടി, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ മൂന്ന് യുഎസ് ലക്ഷ്യസ്ഥാനങ്ങളിലേക്കും എയര്‍ ഇന്ത്യ ഏറ്റവും പുതിയ ബോയിംഗ് 777 ജെറ്റ്‌ലൈനറുകള്‍ വിന്യസിച്ചിട്ടുണ്ട്. ആറ് പുതിയ ബോയിംഗ് 777-300 ഇആര്‍ വിമാനങ്ങള്‍ എയര്‍ലൈനിന്റെ ഫ്‌ളീറ്റില്‍ ഉണ്ട്.

കാലഹരണപ്പെട്ട വിമാനങ്ങള്‍, കാര്യക്ഷമമല്ലാത്ത സേവനം, ഫളൈറ്റ് കാലതാമസം തുടങ്ങിയവയാണ് എയര്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഒരു കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന കമ്പനിയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്.