image

29 Aug 2023 11:05 AM GMT

News

ബ്രാന്‍ഡുകളുടെ രാജകുമാരനാകാന്‍ ഈ താരം

MyFin Desk

neeraj chopra to be the prince of brands
X

Summary

  • ചോപ്രയുടെ ബ്രാന്‍ഡ് മൂല്യം 2.65 കോടി ഡോളർ
  • കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചോപ്രയുടെ മൂല്യം 200% വർധിച്ചു.
  • പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് ഇ വി എക്‌സ് യു വി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര


ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായികതാരമായി മാറിയ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയരുകയാണ്.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള 25 സെലിബ്രിറ്റികളുടെ പട്ടികയിലേക്കാണ് നീരജിന്റെ ജാവലിന്‍ ഏറ് പതിച്ചത്. ചോപ്രയുടെ ബ്രാന്‍ഡ് മൂല്യം 2.65 കോടി ഡോളറാണ് ( ഏകദേശം 220 കോടി രൂപ).

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചോപ്രയുടെ മൂല്യം 200 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത്രയധികം മൂല്യം വര്‍ധിച്ച ഒരേയൊരു അത്ലറ്റ് അദ്ദേഹമാണെന്ന് സ്പോര്‍ട്സ് മാനേജ്മെന്റ് ആന്‍ഡ് ലൈസന്‍സിംഗ് സ്ഥാപനമായ അത്ലറ്റ്സ് ടുഡേയുടെ സിഇഒ അഭിഷേക് ശര്‍മ്മ പറയുന്നു.

2021 ലെ ടോക്കിയോ ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിന് ശേഷം, കണ്‍ട്രി ഡിലൈറ്റ് നാച്ചുറല്‍സ്, ഗില്ലറ്റ് ഇന്ത്യ, മൊബില്‍ ഇന്ത്യ തുടങ്ങിയ 7 ഓളം ബ്രാന്‍ഡുകളുടെ അംബാസോഡറായ് നീരജ് ചോപ്രയെ തിരഞ്ഞെടുത്തിരുന്നു.

ബുഡാപെസ്റ്റിലെ വിജയത്തോടെ മറ്റൊരു 4-5 ബ്രാന്‍ഡുകള്‍ സൈന്‍ ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. വര്‍ഷാവസാനത്തോടെ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് പോര്‍ട്ട്ഫോളിയോ 25 ലധികം ബ്രാന്‍ഡുകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടോക്കിയോ ഒളിമ്പിക്സിന് മുമ്പ് ചോപ്രയുടെ പോര്‍ട്ട്ഫോളിയോയില്‍ നാല് ബ്രാന്‍ഡുകളായിരുന്നുണ്ടായിരുന്നത്, കഴിഞ്ഞ വര്‍ഷം ഇത് 14 ആയി ഉയര്‍ന്നു.

2023 ഓഗസ്റ്റ് 27 നു ഞായറാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.


പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക്

ഇ വി എക്‌സ് യു വി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ഫിഡെ ചെസ്സ് ലോകകപ്പിലെ പ്രഗ്‌നാനന്ദയുടെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം മാതാപിതാക്കള്‍ക്ക് ഇലക്ട്രിക് കാര്‍ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍പേഴ്‌സണ്‍ ആനന്ദ് മഹീന്ദ്ര.

'നിങ്ങളുടെ വികാരത്തെ അഭിനന്ദിക്കുക, കൃഷ്‌ലേ, നിങ്ങളെപ്പോലെ പലരും എന്നോട് താര്‍ സമ്മാനിക്കാന്‍ ആവിശ്യപെട്ടിട്ടുണ്ട്.

പക്ഷെ എനിക്ക് മറ്റൊരു ആശയം ഉണ്ട് ...

തങ്ങളുടെ കുട്ടികളെ ചെസ്സിലേക്ക് പരിചയപ്പെടുത്താനും ഈ സെറിബ്രല്‍ ഗെയിം പിന്തുടരുമ്പോള്‍ അവരെ പിന്തുണയ്ക്കാനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (വീഡിയോ ഗെയിമുകളുടെ ജനപ്രീതി വര്‍ധിച്ചിട്ടും!). ഇലക്ട്രിക് വെഹിക്കിള്‍ (ഇ വി) പോലെ നമ്മുടെ ഗ്രഹത്തിന് ഒരു നല്ല ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. അതിനാല്‍, ഞങ്ങള്‍ ഒരു എക്‌സ് യു വി 4 ഡബിള്‍ ഒ ഇല്ലക്ട്രിക്ക് വെഹിക്കിള്‍ മാതാപിതാക്കള്‍ക്ക് സമ്മാനിക്കാം എന്ന് കരുതുന്നു.' ആനന്ദ് മഹിന്ദ്ര എക്‌സ് - ല്‍ ( പഴയ ട്വിറ്റര്‍) പങ്കിട്ടു.

ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയേയും ആനന്ദ് മഹീന്ദ്ര വാനോളം പുകഴ്ത്തിയിരുന്നു.